Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കന്യാസ്ത്രീകളുടെ സമരം ഒമ്പതാം ദിവസത്തില്‍

കന്യാസ്ത്രീകളുടെ സമരം ഒമ്പതാം ദിവസത്തില്‍
കൊച്ചി: ബലാത്സംഗ കേസിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീകളുടെ സമരം ഒമ്പതാം ദിവസത്തിലേക്ക്. ബിഷപ്പിനെ അറസ്റ്റ് ചെയ്യും വരെ സമരം തുടരാൻ തന്നെയാണ് കന്യാസ്ത്രീകളുടെ തീരുമാനം. സീറോ മലബാർ സഭയിലെ വൈദികരടക്കം സമൂഹത്തിന്‍റെ വിവിധ മേഖലയിലുള്ളവർ കന്യാസ്ത്രീകൾക്ക് പിന്തുണയുമായി കഴിഞ്ഞ ദിവസങ്ങളിൽ സമരപ്പന്തലിലെത്തിയിരുന്നു. കൂടുതൽ പേർ സമരപ്പന്തലിലേക്ക് പിന്തുണയുമായി എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ ഹൈക്കോടതിക്ക് സമീപം സമരം തുടങ്ങിയത്. ചുമതലകളിൽ നിന്ന് താൽക്കാലികമായി മാറിനിൽക്കാൻ ഫ്രാങ്കോ മുളയ്ക്കൽ തീരുമാനിച്ചിരുന്നു. അന്വേഷണവുമായി സഹകരിക്കുന്നതിന്‍റെ ഭാഗമായി കേരളത്തിലേക്ക് വരുന്നതിനാലാണ് താൽക്കാലികമായി സ്ഥാനങ്ങളിൽ നിന്ന് മാറി നിൽക്കുന്നതെന്നാണ് അദ്ദേഹം വൈദികർക്ക് അയച്ച കത്തിൽ പറയുന്നത്. രൂപതയ്ക്ക് പുറത്തുപോകുമ്പോഴുള്ള താൽക്കാലികമായ നടപടി മാത്രമാണിതെന്നും ഫ്രാങ്കോ മുളയ്ക്കൽ കത്തിൽ വ്യക്തമാക്കുന്നു.

Related articles

See all
Latest News

നെടുമ്പാശേരിയില്‍ ഒന്നര കോടിയുടെ സ്വർണ്ണം പിടികൂടി; കന്യാകുമാരി സ്വദേശി കസ്റ്റഡിയില്‍

Latest News

'മുഖ്യമന്ത്രിയുടെ വിദേശയാത്ര ഒളിച്ചോട്ടം'; വിമർശിച്ച് കെ. സുധാകരന്‍

Latest News

കെപിസിസിയുടെ സമരാഗ്നി പത്ത് ജില്ലകളില്‍ പര്യടനം പൂര്‍ത്തിയാക്കുന്നു; വൈകിട്ട് ആലപ്പുഴയിലേക...

Latest News

ഗവർണർ-സർക്കാർ പോര് ജനങ്ങളെ കബളിപ്പിക്കാന്‍; രാഷ്ട്രീയ നാടകമെന്ന് പ്രതിപക്ഷ നേതാവ്

Save your stories

Sign in