Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ലോക്സഭാ തിരഞ്ഞെടുപ്പ് : സംസ്ഥാനത്ത് നാമനിർദ്ദേശ പത്രിക സമർപ്പണം തുടങ്ങി

ലോക്സഭാ തിരഞ്ഞെടുപ്പ് : സംസ്ഥാനത്ത് നാമനിർദ്ദേശ പത്രിക സമർപ്പണം തുടങ്ങി
Nomination സംസ്ഥാനത്ത് ലോക്സഭാ തിരഞ്ഞെടുപ്പിനുളള നാമനിർദ്ദേശ പത്രിക സമർപ്പണം തുടങ്ങി.  ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യ നാമനിർദേശ പത്രിക എസ് യു സി ഐ സ്ഥാനാർത്ഥി മിനി തിരുവനന്തപുരം ജില്ലാ കലക്ടർ കെ.വാസുകിക്ക് സമർപ്പിച്ചു. ബിജെപിയുടെയും സംസ്ഥാന ഗവൺമെന്‍റിന്‍റെയും തെറ്റായ നയങ്ങൾക്കെതിരെയാണ് തന്‍റെ സ്ഥാനാർത്ഥിത്വം എന്ന് പത്രിക സമർപ്പിച്ച് മിനി പറഞ്ഞു.  കൂടുതൽ സ്ഥാനാർത്ഥികൾ വരും ദിവസങ്ങളിൽ പത്രിക സമർപ്പിക്കും. ഇന്നുമുതൽ ഏപ്രിൽ നാലു വരെ പത്രിക സമർപ്പിക്കാം. പ്രവർത്തി ദിവസങ്ങളിൽ രാവിലെ 11 മുതൽ വൈകിട്ട് മൂന്നു വരെയാണ് പത്രിക സമർപ്പിക്കാനുള്ള സമയം. പത്രികകളുടെ സൂഷ്മപരിശോധന ഏപ്രിൽ അഞ്ചും പിൻവലിക്കാനുള്ള തീയതി ഏപ്രിൽ എട്ടുമാണ്. ഒരു സ്ഥാനാർത്ഥിക്ക് നാലുസെറ്റ് പത്രികകൾ വരെ നൽകാം. സ്ഥാനാർത്ഥികൾ ക്രിമിനൽ കേസുകൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇവ സംബന്ധിച്ച് സത്യവാങ്മൂലം രേഖപ്പെടുത്തി നാമനിർദേശപത്രികയോടൊപ്പം നൽകണം. 25000 രൂപയാണ് സ്ഥാനാർത്ഥികൾ കെട്ടിവെയ്‌ക്കേണ്ട തുക. പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർ 12500 രൂപയാണ് കെട്ടിവയ്‌ക്കേണ്ടത്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in