Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

SUPREME COURT| 'കുണ്ടും കുഴിയും നിറഞ്ഞ റോഡുകളിലൂടെ സഞ്ചരിക്കാന്‍ കൂടുതല്‍ പണം നല്‍കേണ്ടതില്ല'; പാലിയേക്കര ടോള്‍ പ്ലാസ കേസില്‍ അപ്പീല്‍ തള്ളി സുപ്രീംകോടതി

SUPREME COURT| 'കുണ്ടും കുഴിയും നിറഞ്ഞ റോഡുകളിലൂടെ സഞ്ചരിക്കാന്‍ കൂടുതല്‍ പണം നല്‍കേണ്ടതില്ല'; പാലിയേക്കര ടോള്‍ പ്ലാസ കേസില്‍ അപ്പീല്‍ തള്ളി സുപ്രീംകോടതി
പാലിയേക്കര ടോള്‍ പ്ലാസ കേസില്‍ ദേശീയ പാത അതോറിറ്റിയ്ക്ക് തിരിച്ചടി. ടോള്‍ പിരിവ് നാലാഴ്ച്ചത്തേക്ക് വിലക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ നല്‍കിയ അപ്പീല്‍ കടുത്ത വിമര്‍ശനങ്ങളോടടെ തള്ളി സുപ്രീംകോടതി. പൗരന്മാരുടെ ദുരവസ്ഥയില്‍ ആശങ്കയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. കുണ്ടും കുഴിയും നിറഞ്ഞ റോഡുകളിലൂടെ സഞ്ചരിക്കാന്‍ കൂടുതല്‍ പണം നല്‍കേണ്ടതില്ലെന്നും കോടതി ശാസിച്ചു. കടുത്ത വിമര്‍ശനം ഉയര്‍ത്തിയാണ് വിഷയത്തില്‍ ദേശീയ പാത അതോറിറ്റിയുടെ അടക്കം അപ്പീല്‍ സുപ്രീംകോടതി തള്ളിയത്. ഹൈക്കോടതി വിധിയില്‍ ഇടപെടാനില്ലെന്നാണ് ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ്, ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കിയത്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ മേല്‍നോട്ടത്തില്‍ ഗതാഗതം സുഗമാമാക്കാനുള്ള നടപടികള്‍ തുടരണമെന്നും കോടതി ആവശ്യപ്പെട്ടു. കെടുകാര്യസ്ഥതയുടെ പ്രതീകമാണ് ഗട്ടറുകളും കുഴികളും നിറഞ്ഞ റോഡുകള്‍ എന്നും ഈ കുഴികളിലൂടെ സഞ്ചരിക്കാന്‍ കൂടുതല്‍ പണം പൗരന്മാര്‍ നല്‍കേണ്ടതില്ലെന്നുമാണ് കോടതിയുടെ നിരീക്ഷണം.

Related articles

See all
Latest News

ഡല്‍ഹി സ്‌ഫോടനം: കൊച്ചിയിലും കനത്ത സുരക്ഷ; പോലീസിന് ജാഗ്രതാനിര്‍ദ്ദേശം

Latest News

അപകടം ഒഴിവായത് തലനാരിഴയ്ക്ക്; നെടുമ്പാശേരിയിൽ എയർ ഇന്ത്യ വിമാനത്തിന് അടിയന്തര ലാൻഡിങ്

Latest News

RAHUL GANDHI| വോട്ടര്‍ പട്ടിക ക്രമക്കേട്: 'തൃശൂരിലും ക്രമക്കേട് നടന്നു; കൂടുതല്‍ തെളിവുകള്...

Latest News

KOZHIKODE| കോഴിക്കോട് ഐടി ഹബ്: കേന്ദ്ര മന്ത്രിയുടെ പ്രഖ്യാപനം വാക്കില്‍ മാത്രം

Save your stories

Sign in