Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സ്പേസ് കോണ്‍ക്ലേവിനെ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണം; പ്രധാനമന്ത്രിയ്ക്ക് എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയുടെ കത്ത്

സ്പേസ് കോണ്‍ക്ലേവിനെ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണം; പ്രധാനമന്ത്രിയ്ക്ക് എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയുടെ കത്ത്
  നയതന്ത്ര ഓഫീസുകളും അനുബന്ധ സൗകര്യങ്ങളും സ്വർണ്ണ കള്ളക്കടത്തിന് ദുരുപയോഗം ചെയ്ത സാഹചര്യത്തിൽ കേരള സർക്കാർ നടത്തിയ സ്‌പേസ് ടെക്നോളജി കോൺക്ലേവ് എഡ്ജ് 2020നെ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് എൻ.കെ. പ്രേമചന്ദ്രൻ എം.പി. പ്രധാനമന്ത്രിയ്ക്ക് കത്ത് അയച്ചു. സ്‌പേസ് ടെക്നോളജി കോൺക്ലേവ് എഡ്ജ് 2020 നടത്തിപ്പിന് പ്രധാന ചുമതലയിലുണ്ടായിരുന്ന വ്യക്തിയെ സംബന്ധിച്ച് നയതന്ത്ര ബന്ധങ്ങളുമായി കൂട്ടിചേർത്ത് ആരോപണങ്ങൾ പുറത്തു വരുന്ന സാഹചര്യത്തിലാണ് അന്വേഷണം ആവശ്യപ്പെട്ടത്. ബഹിരാകാശ രംഗത്തെ ഇൻഡ്യയിലെയും വിദേശത്തെയും പ്രമുഖരായ ശാസ്ത്രജ്ഞന്മാരും വിദഗ്ദരും പങ്കെടുത്ത പരിപാടിയായിരുന്നു സ്‌പേസ് ടെക്നോളജി കോൺക്ലേവ് എഡ്ജ് 2020. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ ആരോപണ വിധേയായ ആൾ മുഖ്യകാർമ്മികത്വം വഹിച്ച പരിപാടിയായിരുന്നു. രാജ്യത്തെ അതീവ്രപ്രാധാന്യമുളള ബഹിരാകാശ ഗവേഷണ രംഗത്തെ വിദഗ്ദരെ പരിപാടിക്ക് ക്ഷണിക്കുവാനും പരിപാടി നടപ്പാക്കുവാനും സംസ്ഥാന സർക്കാർ ചുമതല നൽകിയത് കളങ്കിതർക്കാണെന്നുളളത് കൊണ്ട് അന്വേഷണം അനിവാര്യമാണ്. ബഹിരാകാശ ഗവേഷണവും രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞരെയും വ്യക്തികളെയും വിളിച്ച് ചേർത്ത് പരിപാടി സംഘടിപ്പിക്കുവാൻ കളങ്കിതർക്കുള്ള സ്വാധീനത്തെ സംബന്ധിച്ച് അന്വേഷണം അനിവാര്യമാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. കത്തിൽ ആവശ്യപ്പെട്ടു. സ്വർണ്ണ കളളക്കടത്തുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ഏജൻസിയുടെ പരിധിയിൽ ഈ വിഷയം കൂടി ഉൾപ്പെടുത്തണമെന്ന് എം.പി. കത്തിൽ ആവശ്യപ്പെട്ടു.

Related articles

See all
Popular News

ഇടുക്കിയിലും തിരുവനന്തപുരത്തും ഓറഞ്ച് അലർട്ട്; വിതുരയിലും പൊന്മുടിയിലും കനത്ത മഴ, വീടുകളിൽ...

Popular News

ഹരിപ്പാട് പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവം; മാതാപിതാക്കൾക്കെതിരെ കർശന നിയമനടപടിയെട...

Popular News

ഉറക്കത്തിൽ കരഞ്ഞ പിഞ്ചുകുഞ്ഞിനെ കാമുകന്‍ കഴുത്തുഞെരിച്ചു കൊന്നു; മൂന്ന് വയസ്സുകാരന്റെ മരണം...

Popular News

നവരാത്രി ആഘോഷത്തിന് രാജകീയ പ്രൗഢി; പത്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നിൽ ശാസ്താവിന്റെ എഴുന്ന...

Save your stories

Sign in