Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

നിതിന്‍ രാജിന്റെ മരണം: പോലീസിന്റെ വീഴ്ചയില്‍ അന്വേഷണം പ്രഖ്യാപിച്ച് ആഭ്യന്തരമന്ത്രി; പുതിയ സംഘത്തിന് ചുമതല

നിതിന്‍ രാജിന്റെ മരണം: പോലീസിന്റെ വീഴ്ചയില്‍ അന്വേഷണം പ്രഖ്യാപിച്ച് ആഭ്യന്തരമന്ത്രി; പുതിയ സംഘത്തിന് ചുമതല

തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റല്‍ കോളേജ് വിദ്യാര്‍ഥി നിതിന്‍ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിലെ മുഖ്യപ്രതി ഡോ. എം.കെ. റാമിനെ അറസ്റ്റ് ചെയ്ത നടപടിക്രമങ്ങളില്‍ പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി പ്രാഥമിക നിഗമനം. കേസില്‍ കുടുംബത്തിന്റെ പരാതി പരിഗണിച്ച് ക്രൈംബ്രാഞ്ച് പുതിയ അന്വേഷണസംഘത്തെ ചുമതലപ്പെടുത്തി.  

ഐ.ജി. അജിതാബീഗത്തിനാണ് അന്വേഷണ മേല്‍നോട്ടം. ക്രൈംബ്രാഞ്ച് എസ്.പി. മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ ഡിവൈ.എസ്.പി. ജീവന്‍ ജോര്‍ജ്ജ് അന്വേഷണ ഉദ്യോഗസ്ഥനായിരിക്കും. നിതിന്‍ രാജിന്റെ മരണത്തില്‍ ലോണ്‍ ആപ്പ് വഴിയുള്ള ഭീഷണിയെക്കുറിച്ച് നേരത്തെ അന്വേഷണം നടത്തിയിരുന്നതും ജീവന്‍ ജോര്‍ജ്ജായിരുന്നു. ഡോ. റാമിന്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയത് സംബന്ധിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി. എച്ച്. വെങ്കിടേഷിന് നിര്‍ദ്ദേശം നല്‍കി. റിപ്പോര്‍ട്ട് അടുത്ത ദിവസം തന്നെ കൈമാറണം.  

സംഭവത്തില്‍ ആഭ്യന്തര മന്ത്രിക്കും പോലീസ് മേധാവിക്കും മുന്നിലേക്ക് കേസ് എത്തിയ സാഹചര്യത്തില്‍, നിര്‍ദ്ദിഷ്ട റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും സര്‍ക്കാരിന്റെ തുടര്‍നടപടികള്‍. നിലവിലെ അന്വേഷണത്തില്‍ അതൃപ്തി അറിയിച്ച കുടുംബത്തിന്റെ പരാതി പരിഗണിച്ചാണ് അന്വേഷണസംഘത്തെ മാറ്റിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഡോ. റാമിനെ അറസ്റ്റ് ചെയ്യാന്‍ അനുമതി തേടി തലശ്ശേരി എസ്.സി.-എസ്.ടി. പ്രത്യേക കോടതിയില്‍ അന്വേഷണസംഘം അപേക്ഷ നല്‍കിയിട്ടുണ്ട്. ഡിവൈ.എസ്.പി. സുധീര്‍ കല്ലന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. അജിത്ത്കുമാര്‍ മുഖേന സമര്‍പ്പിച്ച ഹര്‍ജി കോടതി വ്യാഴാഴ്ച പരിഗണിക്കും.  

വലിയ ചര്‍ച്ചയായ കേസില്‍ തെളിവുകള്‍ ശേഖരിക്കാന്‍ പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് അന്വേഷണസംഘം കോടതിയെ അറിയിച്ചു. സെഷന്‍സ് കോടതി മുതല്‍ സുപ്രീംകോടതി വരെ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ തള്ളിയിട്ടും പ്രതി ഒളിവില്‍ കഴിഞ്ഞത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.

Related articles

See all
Popular News

വേമ്പനാട്ട് കായലിലെ നീരൊഴുക്ക് തടസ്സം: ശാസ്ത്രീയ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമെന്ന് മ...

Popular News

പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ വിജിലൻസ് അന്വേഷണം: രണ്ട് പ്രത്യേക സംഘങ്ങളെ നിയോഗിച...

Popular News

എറണാകുളം ജൂതപ്പള്ളിക്ക് മുന്നില്‍ തീയിട്ട സംഭവം: യുവാവ് പിടിയില്‍; തീവ്രവാദ ബന്ധമെന്ന് സൂച...

Popular News

നെടുമ്പാശ്ശേരി അപകടം ദൗര്‍ഭാഗ്യകരം; പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന...

Save your stories

Sign in