Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Auto

ന്യൂജെൻ ഹോണ്ട സിറ്റി മാർച്ച് 16 ന് നിരത്തുകളിലെത്തും

ന്യൂജെൻ ഹോണ്ട സിറ്റി മാർച്ച് 16 ന് നിരത്തുകളിലെത്തും
ഹൈബ്രിഡ് എൻജിനുമായി ന്യൂജെൻ ഹോണ്ട സിറ്റി മാർച്ച് 16 ന് നിരത്തുകളിലെത്തും.  ഡിസൈനും എൻജിനും പുതുക്കിയാണ് ഹോണ്ടസിറ്റി പുത്തൻ വെർഷൻ ഇറങ്ങുന്നത്. നാളിതുവരെ ആർക്കും അനിഷ്ടം തോന്നിയിട്ടില്ലാത്ത വാഹനമാണ് സിറ്റി.  ഈ ജനപ്രീതി നിലനിർത്താൻ സിറ്റിയുടെ ഏറ്റവും പുതിയ മോഡൽ നിരത്തുകളിലെത്തിക്കുകയാണ് ഹോണ്ട.  സൗന്ദര്യം തന്നെയാണ് ഇത്തവണയും സിറ്റിയുടെ മുഖമുദ്രയെങ്കിലും മികച്ച ഇന്ധനക്ഷമത ഉറപ്പിക്കുന്നതിനായി മൈൽഡ് ഹൈബ്രിഡ് സംവിധാനമാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്. മുൻ മോഡലിനെക്കാൾ ആഡംബരമാണ് എക്‌സ്റ്റീരിയർ. ഹോണ്ടയുടെ പ്രീമിയം സെഡാൻ മോഡലായ സിവിക്കിന് സമാനമാണ് മുൻവശം.  ഫ്രണ്ട് ബമ്പർ, ഗ്രില്ല് എന്നിവയുടെ ഡിസൈനിൽ മാറ്റമുണ്ട്. എൽ.ഇ.ഡി ഹെഡ്‌ലാമ്പ്, എൽ.ഇ.ഡി ഡേടൈം റണ്ണിങ് ലൈറ്റ്, എൽ.ഇ.ഡി ഫോഗ് ലാമ്പ്, ഹണി കോമ്പ് ഡിസൈനുള്ള വലിയ എയർഡാം എന്നിവ മുൻവശത്തെ അലങ്കരിക്കുന്നു.മുമ്പുണ്ടായിരുന്ന 1.5 ലിറ്റർ പെട്രോൾ, ഡീസൽ എൻജിനുകളിൽ തന്നെയാണ് സിറ്റി ഇത്തവണയും എത്തുന്നത്. എന്നാൽ, 1.5 ലിറ്റർ പെട്രോൾ എൻജിനൊപ്പം മൈൽഡ് ഹൈബ്രിഡ് സംവിധാനവും നൽകുന്നുണ്ട്.കൂടുതൽ ഇന്ധനക്ഷമത ഉറപ്പാക്കാനാണ് മൈൽഡ് ഹൈബ്രിഡ് സംവിധാനം ഒരുക്കുന്നത്. 6 സ്പീഡ് മാനുവൽ/സിവിടി ട്രാൻസ്മിഷനിൽ ഈ എഞ്ചിൻ 117 ബിഎച്ച്പി കരുത്തും 145 എൻഎം ടോർക്കുമേകും. ഇത്തവണ സിറ്റിയിൽ 1.0 ലിറ്റർ മൂന്ന് സിലിണ്ടർ ടർബോ ചാർജ്ഡ് പെട്രോൾ എൻജിനും സ്ഥാനം പിടിക്കുമെന്നാണ് റിപ്പോർട്ട്. ഈ എൻജിൻ 120 ബിഎച്ച്പി പവറും 173 എൻഎം ടോർക്കുമേകുമെന്നാണ് ലഭിക്കുന്ന വിവരം. സിവിടിയാണ് ട്രാൻസ്മിഷൻ. ഈ വാഹനത്തിന് കമ്പനി ഉറപ്പുനൽകുന്ന ഇന്ധനക്ഷമത 23.8 കിലോമീറ്ററാണ് .   https://www.youtube.com/watch?v=cWYbAxlcBxE  

Related articles

See all
Popular News

'ഡാവിഞ്ചി' സസ്‌പെൻഷനുമായി പുതിയ ഥാർ റോക്‌സ് അപ്‌ഡേറ്റ് പതിപ്പ് എത്തുന്നു; പരീക്ഷണയോട്ട ചിത...

Popular News

ലീറ്ററിന് 29 കി.മീ മൈലേജുമായി റെനോ ഡസ്റ്റർ ഹൈബ്രിഡ് എത്തുന്നു; ബുക്കിങ് ആരംഭിച്ചു

Popular News

കറുപ്പിലും വെളുപ്പിലും മാസ്സ് കാട്ടി ഹെക്ടർ: സ്‌പെഷൽ ലിമിറ്റഡ് എഡിഷനുകളുമായി എംജി മോട്ടോർ...

Popular News

പുതിയ ലുക്കിൽ, കിടിലൻ ഫീച്ചറുകളോടെ ബജാജ് പൾസർ RS200 എത്തുന്നു; ചിത്രങ്ങൾ പുറത്ത്!

Save your stories

Sign in