Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയുടെ ശിക്ഷാവിധി നാളെ

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയുടെ ശിക്ഷാവിധി നാളെ

പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരയുടെ (59) ശിക്ഷാവിധി നാളെ ഓണ്‍ലൈനിലൂടെ പ്രഖ്യാപിക്കുമെന്ന് പാലക്കാട് അഡീഷണല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് കോടതി (4) അറിയിച്ചു. കേസിലെ ഏക പ്രതിയായ ചെന്താമര കുറ്റക്കാരനാണെന്ന് തിങ്കളാഴ്ച കോടതി കണ്ടെത്തിയിരുന്നു. എന്നാല്‍, കോടതി നടപടികളോട് യാതൊരുവിധ ഭാവവ്യത്യാസവുമില്ലാതെ, തികച്ചും നിസ്സംഗനായാണ് പ്രതി ഇന്നും പ്രതികരിച്ചത്.

നെന്മാറ പോത്തുണ്ടി തിരുത്തംപാടം ബോയന്‍ ഉന്നതി സ്വദേശികളായ സുധാകരന്‍ (55), അമ്മ ലക്ഷ്മി (75) എന്നിവരെ കൊടുവാള്‍ കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ കേസാണിത്. ദാരുണമായ ഈ ഇരട്ടക്കൊലപാതകം നടന്ന് ഒന്നര വര്‍ഷം തികയുമ്പോഴാണ് കോടതി വിധി പ്രഖ്യാപിക്കുന്നത്. നേരത്തെ സുധാകരന്റെ ഭാര്യ സജിതയെ (35) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ഈ ശിക്ഷ അനുഭവിക്കുന്നതിനിടെ ജാമ്യത്തില്‍ ഇറങ്ങിയാണ് ചെന്താമര അതേ കുടുംബത്തിലെ മറ്റ് രണ്ട് പേരെക്കൂടി അതിക്രൂരമായി കൊലപ്പെടുത്തിയത്. ആദ്യ കേസില്‍ തടവിന് പുറമേ 3.25 ലക്ഷം രൂപ പിഴയും കോടതി ചുമത്തിയിരുന്നു. തന്റെ ഭാര്യയും മകളും പിണങ്ങിപ്പോകാന്‍ കാരണം അയല്‍വാസിയായ സജിതയും കുടുംബവുമാണെന്ന സംശയമാണ് ക്രൂരമായ കൊലപാതക പരമ്പരയ്ക്ക് പിന്നില്‍.

കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കടുത്ത വെല്ലുവിളികളാണ് ചെന്താമര നടത്തിയത്. 'ഒരു ചെകിടത്ത് അടിച്ചാല്‍ മറ്റേ ചെകിടും കാണിക്കാന്‍ താന്‍ ഗാന്ധിജിയല്ലെന്നും, വേണ്ടി വന്നാല്‍ മറ്റുള്ളവരെയും കൊല്ലുമെന്നും' പ്രതി ജഡ്ജിയോട് പറഞ്ഞു. തനിക്കെതിരെ എഴുതാന്‍ പറ്റുന്നത് എഴുതിക്കോളാന്‍ പറഞ്ഞ പ്രതി, 'ഇങ്ങനെയൊരു അവസ്ഥ നിങ്ങള്‍ക്കും വരണം, അപ്പോള്‍ അറിയാം. എനിക്ക് തടസ്സം നിന്നാല്‍ ഇങ്ങനെയായിരിക്കും പെരുമാറ്റം' എന്നും കോടതിമുറിയില്‍ ഭീതിപ്പെടുത്തുന്ന തരത്തില്‍ വിളിച്ച് പറഞ്ഞിരുന്നു. 

Related articles

See all
Popular News

"കാർഷിക പൈതൃകത്തിന്റെ കാവലാളായിരുന്നു ചെറുവയൽ രാമൻ": അനുശോചിച്ച് മുഖ്യമന്ത്രി വി. ഡി. സതീശ...

Popular News

നെല്ലച്ഛന്‍' ചെറുവയല്‍ രാമന്‍ അന്തരിച്ചു; വിടവാങ്ങിയത് കാര്‍ഷിക പൈതൃകം കാത്ത പത്മശ്രീ ജേതാ...

Popular News

വയനാട്ടിലെ പാരമ്പര്യ നെൽവിത്ത് സംരക്ഷകൻ ചെറുവയൽ രാമൻ അന്തരിച്ചു

Popular News

എന്നും വിദ്യാർത്ഥികൾക്കൊപ്പം ;ജന്തർ മന്തറിലെ പൊലീസ് അതിക്രമത്തിൽ പരിക്കേറ്റ വിദ്യാർത്ഥികൾക...

Save your stories

Sign in