Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

നവകേരള സദസ്; ഏറ്റുമാനൂരില്‍ കടകള്‍ തുറക്കരുതെന്ന നോട്ടീസ് പിന്‍വലിച്ച് പോലീസ്

നവകേരള സദസ്; ഏറ്റുമാനൂരില്‍ കടകള്‍ തുറക്കരുതെന്ന നോട്ടീസ് പിന്‍വലിച്ച് പോലീസ്
  കോട്ടയം: നവകേരള സദസിനായി ഏറ്റുമാനൂരിൽ കടകൾ തുറക്കരുതെന്ന നോട്ടീസ് പിൻവലിച്ച് പോലീസ്. സംഭവം വാർത്തയായതോടെയാണ് പോലീസ് നോട്ടീസ് പിൻവലിച്ചത്. കടകൾ തുറന്നു പ്രവർത്തിക്കുന്നതിൽ പ്രശ്‌നമില്ലെന്നാണ് പുതിയ അറിയിപ്പ്. നവകേരള സദസ് നടക്കുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കാനെന്ന വിശദീകരണത്തോടെയായിരുന്നു കടകൾ തുറക്കരുതെന്ന് ആദ്യം പോലീസ് ഉത്തരവിട്ടത്. ഏറ്റുമാനൂരിൽ നവകേരള സദസ് നടക്കുന്ന വേദിക്കു ചുറ്റുമുള്ള കടകൾ രാവിലെ 6 മുതൽ പരിപാടി തീരും വരെ അടച്ചിടാനായിരുന്നു ആവശ്യപ്പെട്ടത്. കോവിൽ പാടം റോഡ്, പാലാ റോഡ് എന്നിവിടങ്ങളിലെ വ്യാപാരികൾക്കാണ് പോലീസ് നോട്ടീസ് നൽകിയത്. കടകൾ അടച്ചില്ലെങ്കിൽ ഉണ്ടാകുന്ന ക്രമസമാധാന പ്രശ്‌നങ്ങൾക്ക് കടയുടമകൾ ഉത്തരവാദികളായിരിക്കുമെന്നും നോട്ടീസിൽ പോലീസ് പറഞ്ഞിരുന്നു. ഇക്കാര്യം വാർത്തയായതോടെയാണ് നോട്ടീസ് പോലീസ് പിൻവലിച്ചത്.

Related articles

See all
Latest News

പുതുപ്പള്ളിയിൽ ഇവിഎം സുരക്ഷയിൽ ആശങ്ക; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ചാണ്ടി ഉമ്മൻ

Latest News

"ഇത് വർഷങ്ങളായുള്ള വേട്ടയാടലിനെതിരെയുള്ള പ്രതിഷേധം"; കറുത്ത വസ്ത്രമണിഞ്ഞ് വോട്ട് രേഖപ്പെടു...

Latest News

"വേട്ടയാടിയവർക്ക് വിധി കൽപ്പിക്കാൻ പുതുപ്പള്ളി"; ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി യുഡിഎഫ് മുഖ്...

Latest News

'കലാശക്കൊട്ട് വേണ്ട; വോട്ട് കുറഞ്ഞാലും സാരമില്ല, ഒരാൾക്കെങ്കിലും വീട് ലഭിക്കട്ടെ'; പുതുപ്പ...

Save your stories

Sign in