തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ആശുപത്രികളും ശുചീകരിക്കാന്‍ പദ്ധതിയുമായി ആരോഗ്യവകുപ്പ്. 'തുടക്കം' എന്ന് പേരിട്ടിരിക്കുന്ന സമ്പൂര്‍ണ ശുചീകരണ പരിപാടിക്ക് നാളെ തുടക്കമാകും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെ പൂര്‍ണമായും അണുവിമുക്തമാക്കി പരിസരം ശുചിയായി സൂക്ഷിക്കുന്നതാണ് പദ്ധതി.
ആരോഗ്യപ്രവര്‍ത്തകര്‍, നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍,തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍,സ്‌കൂളുകള്‍, NSS വോളിന്റിയര്‍മാര്‍ എന്നിവരുമായി സഹകരിച്ചാകും ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുക. സംസ്ഥാനതല ഉത്ഘാടനം നാളെ രാവിലെ 9 മണിക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആരോഗ്യമന്ത്രി കെ.മുരളീധരന്‍ നിര്‍വഹിക്കും. ശശി തരൂര്‍ എംപി, വി.മുരളീധരന്‍ എംഎല്‍എ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.