Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പാര്‍ട്ടി അംഗങ്ങളുടെ നിലവാരം വര്‍ധിപ്പിക്കണം; പ്രാദേശിക തലത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഗൗരവമുള്ള നടപടി വേണം: എം വി ഗോവിന്ദൻ

പാര്‍ട്ടി അംഗങ്ങളുടെ നിലവാരം വര്‍ധിപ്പിക്കണം; പ്രാദേശിക തലത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഗൗരവമുള്ള നടപടി വേണം: എം വി ഗോവിന്ദൻ

കോഴിക്കോട്: തെറ്റുകളും ദൗര്‍ബല്യങ്ങളും തിരുത്തി പാര്‍ട്ടി മുന്നോട്ടുപോകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. സംഘടനാ തലത്തില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തുമെന്നും, തിരുത്തേണ്ടവരെല്ലാം അതിന് തയ്യാറാകണമെന്നും ഗോവിന്ദന്‍ വ്യക്തമാക്കി. തീരുമാനങ്ങള്‍ എടുക്കുന്നതില്‍ മാത്രമായി കാര്യമില്ലെന്നും, തിരുത്തല്‍ നടപടികള്‍ ഫലപ്രദമായി നടപ്പാക്കുന്നുണ്ടോ എന്ന് ഓരോ മൂന്ന് മാസം കൂടുമ്പോഴും സംസ്ഥാന കമ്മിറ്റി കൃത്യമായി പരിശോധിക്കുമെന്നും കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഘടനാപരമായും നയപരമായും പുതിയ അവബോധത്തോടെ മുന്നോട്ടുപോകാന്‍ പാര്‍ട്ടിയെ പ്രാപ്തമാക്കുകയാണ് ലക്ഷ്യം. ഇതിനായി പാര്‍ട്ടി അംഗങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനൊപ്പം പാര്‍ട്ടി വിദ്യാഭ്യാസവും ശക്തിപ്പെടുത്തും. പ്രാദേശിക തലത്തില്‍ ഉയര്‍ന്നുവരുന്ന പരാതികളും പ്രശ്‌നങ്ങളും പരിഹരിക്കാന്‍ താഴേത്തട്ട് മുതല്‍ ഗൗരവകരമായ ഇടപെടലുകള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കേരള രാഷ്ട്രീയത്തില്‍ ഇടതിനെ ദുര്‍ബലപ്പെടുത്തി വര്‍ഗീയതയും അരാഷ്ട്രീയവാദവും സ്വാധീനം ചെലുത്താന്‍ ശ്രമിക്കുന്ന പുതിയ സാമൂഹിക സാഹചര്യത്തില്‍, വലതുപക്ഷ ആശയങ്ങളെ ചെറുത്ത് ഇടതുപക്ഷ രാഷ്ട്രീയത്തെ കൂടുതല്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകും. കൂടാതെ, വലതുപക്ഷ മാധ്യമങ്ങള്‍ നടത്തുന്ന തെറ്റായ പ്രചാരണങ്ങളെ പ്രതിരോധിക്കാന്‍ പാര്‍ട്ടിയുടെ സ്വന്തം മാധ്യമ സംവിധാനങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി.

Related articles

See all
Popular News

സംസ്ഥാനത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാത്തൂർ; രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ തമിഴ്‌നാട്...

Popular News

മാസപ്പടിയിലും ഹവാല ഇടപാടിലും കുരുക്ക്; പിണറായിക്കും റിയാസിനും വീണയ്ക്കും എതിരായ എഫ്.ഐ.ആർ വ...

Popular News

സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് കോഴിക്കോട് ഒരുങ്ങി; ഒക്ടോബർ 25 മുതൽ 31 വരെ കായികമാമാങ്കം

Popular News

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് പിണറായിയും ഭാര്യ കമലയും വിദേശത്ത് കഴിഞ്ഞത് 123 ദിവസങ്ങ...

Save your stories

Sign in