Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മുട്ടില്‍ മരംമുറി വഞ്ചന കേസ്: അഗസ്റ്റിന്‍ സഹോദരന്മാര്‍ക്ക് തിരിച്ചടി; വിചാരണ തടയണമെന്ന ഹര്‍ജി തള്ളി ഹൈക്കോടതി

മുട്ടില്‍ മരംമുറി വഞ്ചന കേസ്: അഗസ്റ്റിന്‍ സഹോദരന്മാര്‍ക്ക് തിരിച്ചടി; വിചാരണ തടയണമെന്ന ഹര്‍ജി തള്ളി ഹൈക്കോടതി

മുട്ടില്‍ മരംമുറി വഞ്ചനാക്കേസില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്ക് കനത്ത തിരിച്ചടി. വിചാരണ  നടപടികള്‍ തുടരനും ആറു മാസത്തിനകം വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കാനും കോടതിക്ക് നിര്‍ദേശം. ചോറ്റാനിക്കര മാജിസ്ട്രേറ്റ് കോടതിയില്‍ നടക്കുന്ന വിചാരണ നടപടികള്‍ നിര്‍ത്തി വക്കണം എന്നാവശ്യ പെട്ടു കൊണ്ട് അഗസ്റ്റിന്‍ സഹോദരന്മാര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയാണ് സി എസ് ഡയസിന്റെ ബെഞ്ച് തള്ളിയത്. മുട്ടില്‍ മരംമുറി കേസുമായി ബന്ധപ്പെട്ട വഞ്ചനാ കേസില്‍ ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശം നല്‍കി. വയനാട് മേപ്പാടിയില്‍ നിന്ന് അനധികൃതമായി മുറിച്ച് കടത്തിയ സംരക്ഷിത മരങ്ങള്‍ ഉള്‍പ്പെടെ 100 ഇല്‍ അധികം മരങ്ങള്‍ക്ക് വനംവകുപ്പ് പാസ് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് എറണാകുളത്തെ മരകമ്പനി ഉടമയ്ക്ക് വില്‍പ്പന നടത്തി വിശ്വാസ വഞ്ചന കാണിച്ചെന്നായിരുന്നു എറണാകുളം അമ്പലമേട് പൊലീസ് എടുത്ത കേസ്.

കമ്പനി ഉടമ എം.എം. അലിയാര്‍ നല്‍കിയ പരാതിയിലാണ് 2021ല്‍ റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍ എന്നിവരെ പ്രതിയാക്കി കേസ് എടുത്തത്. കേസ് പരിഗണിച്ച മജിസ്‌ട്രേറ്റ് കോടതിയില്‍ പ്രതികള്‍ നിരന്തരം ഹാജരാകാതിരുന്നത് കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
ബത്തേരി ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ മരംമുറി കേസിലെ വിചാരണ നടക്കുന്നതിനാല്‍ ചോറ്റാനിക്കര കോടതിയിലെ വിചാരണ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ നിരവധി തവണ ഹൈക്കോടതിയെ സമീപിച്ചിട്ടും അനുകൂല വിധി നേടാന്‍ സാധിക്കാത്തത് കേസില്‍ ഇവര്‍ മൂവര്‍ക്കുമുള്ള പങ്കാണ് വ്യക്തമാക്കുന്നത്. ഇപ്പോള്‍ വീണ്ടും ഇതേ ആവശ്യം ഉന്നയിച്ചു കൊണ്ടാണ് പ്രതികള്‍ ഹൈ കോടതിയെ വീണ്ടും സമീപിചിരിക്കുന്നത്.

കേസിന്റെ വിചാരണ നീട്ടിക്കൊണ്ടുപോകാന്‍ നിരവധി തവണയായി പല കാരണങ്ങള്‍ പ്രതിഭാഗം കോടതിയില്‍ ഉന്നയിക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് വിചാരണ നീട്ടണം എന്ന് ആവശ്യവും വീണ്ടും കോടതിക്ക് മുന്നിലെത്തിയത്. ഇതും കോടതി തള്ളി കളഞ്ഞതോടെ ഈ കേസില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ വിചാരണ നടപടികള്‍ നേരിടേണ്ട സാഹചര്യം ആണ്. 

Related articles

See all
Popular News

സംസ്ഥാനത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാത്തൂർ; രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ തമിഴ്‌നാട്...

Popular News

മാസപ്പടിയിലും ഹവാല ഇടപാടിലും കുരുക്ക്; പിണറായിക്കും റിയാസിനും വീണയ്ക്കും എതിരായ എഫ്.ഐ.ആർ വ...

Popular News

സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് കോഴിക്കോട് ഒരുങ്ങി; ഒക്ടോബർ 25 മുതൽ 31 വരെ കായികമാമാങ്കം

Popular News

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് പിണറായിയും ഭാര്യ കമലയും വിദേശത്ത് കഴിഞ്ഞത് 123 ദിവസങ്ങ...

Save your stories

Sign in