Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മുസ്ലീം യൂത്ത് ലീഗിന്‍റെ യുവജന യാത്ര നാളെ കോട്ടയത്ത്

മുസ്ലീം യൂത്ത് ലീഗിന്‍റെ യുവജന യാത്ര നാളെ കോട്ടയത്ത്
MYL-Yuvajanayatra വർഗീയ മുക്ത ഭാരതം അക്രമരഹിത കേരളം എന്ന മുദ്രാവാക്യമുയർത്തി ജന വിരുദ്ധ സർക്കാരുകൾക്കെതിരെ മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നയിക്കുന്ന യുവജന യാത്ര നാളെ കോട്ടയത്തെത്തും. കാസർകോഡ് നിന്നും നവംബർ 24 ആരംഭിച്ച യാത്ര ഈ മാസം 24 ന് തിരുവനന്തപുരത്ത് സമാപിക്കും. കേന്ദ്ര കേരള സർക്കാരുകളുടെ ജന വിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമുയർത്തിയാണ് യാത്ര മുന്നോട്ട് നീങ്ങുന്നത്. യുവജന യാത്ര നാളെ കോട്ടയത്തെത്തും. പാലാ സെന്റ് തോമസ് കോളജ് പരിസരത്തുനിന്നും ആരംഭിക്കുന്ന യാത്രയ്ക്ക് കേരളാ കോൺഗ്രസ് എം ചെയർമാൻ കെ.എം മാണി , ജോസ് കെ.മാണി എംപി എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകും. തുടർന്ന് ഇരാറ്റുപേട്ടയിൽ യുവജന യാത്രയുടെ ജില്ലാ സമാപന സമ്മേളനം കോൺഗ്രസ് പ്രവർത്തക സമിത അംഗം ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും. ജില്ലാ സംഘാടക സമിതി ചെയർമാൻ അസീസ് ബഡായിൽ അധ്യക്ഷത വഹിക്കും. സംഘപരിവാർ ഭീകരതയ്ക്കിരയായ ശഹീദ് ജുനൈദിന്റെ മാതാവ് സൈറയും സഹോദരൻ ഹാഫിസ് കാസിമും സമ്മേളനത്തിൽ വിശിഷ്ടാതിഥികളാകും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, ആന്റോ ആന്റണി എംപി തുടങ്ങി പ്രമുഖ നേതാക്കൾ പങ്കെടുക്കും.

Related articles

See all
Kerala

വൈദികനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി; സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ

Kerala

വിദ്യാർത്ഥിയുടെ ആത്മഹത്യ : ചേർപ്പുങ്കൽ ബിവിഎം കോളേജിനെതിരെ അന്വേഷണ സമിതി

Latest News

കൊവിഡ് - 19 : ആലപ്പുഴ, കോട്ടയം എന്നീ മെഡിക്കൽ കോളേജ് ആശുപത്രികള്‍ക്ക് വയലാർ രവിയുടെ സഹായം...

Latest News

ചങ്ങനാശേരിയിലെ അഗതിമന്ദിരത്തിൽ ദുരൂഹ മരണം; ഒരാഴ്ച്ചയ്ക്കിടെ മരണമടഞ്ഞത് മൂന്ന് പേർ

Save your stories

Sign in