Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Travel

മഞ്ഞിന്‍പുതപ്പണിഞ്ഞ് മനോഹരിയായി മൂന്നാര്‍

മഞ്ഞിന്‍പുതപ്പണിഞ്ഞ് മനോഹരിയായി മൂന്നാര്‍
തെക്കിന്‍റെ കശ്മീർ എന്നറിയപെടുന്ന മൂന്നാർ അതിശൈത്യത്തിന്‍റെ പിടിയിൽ. പതിവിന് വിപരീതമായി ശൈത്യകാലം പിന്നിട്ടശേഷമാണ് ഇത്തവണ തണുപ്പിന് കാഠിന്യമേറിയത്.   Munnar കഴിഞ്ഞ രണ്ട് ദിവസം മുതലാണ് മൂന്നാറില്‍ ഏറ്റവും കുടുതൽ തണുപ്പ് രേഖപെടുത്തിയത്. മൂന്നാർ ടൗണിലും പരിസര പ്രദേശത്തും മൈനസ് ഡിഗ്രിയാണ്‌ താപനില. മഞ്ഞുവീഴ്ച ശക്തമായതോടെ മലനിരകളും മൈതാനങ്ങളുമെല്ലാം ചാരം വിതറിയ പോലെയാണ് മഞ്ഞ് വീണ് കിടക്കുന്നത്. വാഹനങ്ങളുടെയും വീടുകളുടെയും എല്ലാം മുകളിൽ മഞ്ഞ് മൂടി കിടക്കുകയാണ്.     ഈ സീസണിൽ ആദ്യമായാണ് ഇത്രയും ശക്തമായ തണുപ്പ് അനുഭവപ്പെടുന്നത്. സാധാരണയായി ഡിസംബർ ആദ്യവാരം മുതൽ ശക്തമായ തണുപ്പ് അനുഭവപ്പെടുന്ന സമയങ്ങളിൽ തണുപ്പ് അനുഭവപ്പെട്ടിരുന്നില്ല. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ മൈനസ് രണ്ട് ഡിഗ്രിയായിരുന്നു തണുപ്പ്. മൂന്നാര്‍ മഞ്ഞില്‍ കുളിച്ചതോടെ  വിനോദ സഞ്ചാരികളുടെ ഒഴുക്ക് ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.  

Related articles

See all
Travel

കൊവിഡ് 19: ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അനിശ്ചിതമായി അടച്ചു

Popular News

കുട്ടനാടിന്റെ സൗന്ദര്യം കുറഞ്ഞ ചെലവിൽ ആസ്വദിക്കാം; ജലഗതാഗത വകുപ്പിന്റെ സൺസെറ്റ് ക്രൂയിസ് ബ...

Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

പൂജ-ദീപാവലി തിരക്ക്: ബെംഗളൂരു, ചെന്നൈ, മൈസൂരു എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേ...

Save your stories

Sign in