RAIN| കാലവര്‍ഷം വീണ്ടും ശക്തമാകുന്നു; ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Jaihind TV News Report
Jaihind TV Web Desk
June 11, 2025
1 min read
•
Updated: June 10, 2026
കേരളത്തില്‍ കാലവര്‍ഷം വീണ്ടും ശക്തമാകുന്നു. അടുത്ത ഏഴ് ദിവസം കേരളത്തില്‍ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. നാളെ മുതല്‍ കേരളത്തില്‍ പടിഞ്ഞാറന്‍ അല്ലെങ്കില്‍ വടക്കു പടിഞ്ഞാറന്‍ കാറ്റ് ശക്തമായേക്കും. വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേര്‍ന്നുള്ള ഒഡിഷയുടെ വടക്കന്‍തീരം, ഗംഗതട പശ്ചിമ ബംഗാള്‍ എന്നിവയുടെ മുകളിലായി ചക്രവാതചുഴി സ്ഥിതിചെയ്യുന്നു.
ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. വ്യാഴാഴ്ച കണ്ണൂര്‍, കാസര്‍ഗോഡ്് ജില്ലകളിലും വെള്ളിയാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും ശനിയാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
അതേ സമയം ഇടുക്കി കല്ലാര്‍കുട്ടി, പാംബ്ല ഡാമുകളിലെ ഷട്ടറുകള്‍ ഇന്ന് (ബുധന്‍)രാവിലെ 5 മണിക്ക് ഉയര്‍ത്തി. കല്ലാര്‍കുട്ടിയുടെ വൃഷ്ടി പ്രദേശത്ത് രാത്രി ഒരു മണിക്ക് ശേഷം കനത്ത നീരൊഴുക്കുണ്ടായി. പാംബ്ല ഡാം 50 സെന്റീമീറ്ററും, കല്ലാര്‍കുട്ടി ഒരടിയുമാണ് ഉയര്‍ത്തിയത്. പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10