Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കോണ്‍ഗ്രസിനെ സാമ്പത്തികമായി പാപ്പരാക്കാന്‍ നീക്കം; പ്രതിപക്ഷ പാർട്ടികളെ തിരഞ്ഞെടുപ്പിൽ ഇല്ലാതാക്കാനുള്ള ശ്രമമെന്ന് കെ.സി. വേണുഗോപാല്‍

കോണ്‍ഗ്രസിനെ സാമ്പത്തികമായി പാപ്പരാക്കാന്‍ നീക്കം; പ്രതിപക്ഷ പാർട്ടികളെ തിരഞ്ഞെടുപ്പിൽ ഇല്ലാതാക്കാനുള്ള ശ്രമമെന്ന് കെ.സി. വേണുഗോപാല്‍
  ആലപ്പുഴ:  കോൺഗ്രസ് പാർട്ടിയെ സാമ്പത്തികമായി പാപ്പരാക്കാനുള്ള നീക്കമാണ് നരേന്ദ്ര മോദി നടത്തുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ആദായ നികുതി വകുപ്പ് ഗുണ്ടകളെ പോലെ പ്രവർത്തിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 1700 കോടി രൂപ അടയ്ക്കണമെന്ന ആദായനികുതി വകുപ്പ്  നോട്ടീസില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ പ്രതിപക്ഷ പാർട്ടികളെ തിരഞ്ഞെടുപ്പിൽ ഇല്ലാതാക്കാനുള്ള നീക്കമാണ് നടക്കുന്നത്. 1076 കോടി അടയ്ക്കണമെന്നാണ് ആദായനികുതി വകുപ്പിന്‍റെ നോട്ടീസ്. 692 കോടി രൂപ പലിശയായി മാത്രം അടയ്ക്കണം. രാജ്യത്തെ മറ്റ് പ്രതിപക്ഷ പാർട്ടികളെ തിരഞ്ഞെടുപ്പിൽ ഇല്ലാതാക്കാനാണ് ആദായ നികുതി വകുപ്പിനെ ഉപയോഗിച്ചുള്ള നീക്കമെന്ന് അദ്ദേഹം വിമർശിച്ചു. തിരഞ്ഞെടുപ്പ് അടുത്തതോടെ ബിജെപിക്ക് ഭയമാണെന്നും ആദായനികുതി വകുപ്പിന്‍റെ നീക്കത്തിനെതിരെ നാളെയും മറ്റന്നാളും രാജ്യവാപകമായി പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related articles

See all
Latest News

പുകയില കടത്ത് വിവാദം പഴങ്കഥ; അച്ചടക്ക നടപടി പിൻവലിച്ചു; എ. ഷാനവാസിനെ തിരിച്ചെടുത്ത് സിപിഎം

Latest News

'കേരളം പിണറായിയോട് ഗുഡ് ബൈ പറയും'; ഭരണമാറ്റം ഉറപ്പെന്ന് രമേശ് ചെന്നിത്തല

Latest News

'കണ്ണൂർ വിട്ട് അമ്പലപ്പുഴയിൽ വന്ന് ജയിച്ചു കാണിക്ക്'; പിണറായിയെയും ഗോവിന്ദനെയും വെല്ലുവിളി...

Latest News

'തല്ലിയ കൈകൾ കൊണ്ട് സല്യൂട്ട് ചെയ്യിക്കും'; അതിജീവനത്തിന്റെ മുഖമായി തോമസ് ആലപ്പുഴയിലെ യുഡി...

Save your stories

Sign in