Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മുഖ്യമന്ത്രി ഉത്തരമില്ലാതെ ഒളിച്ചോടുന്നു ; സ്പ്രിങ്ക്ളറില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് എം.എം ഹസന്‍ | Video

മുഖ്യമന്ത്രി ഉത്തരമില്ലാതെ ഒളിച്ചോടുന്നു ; സ്പ്രിങ്ക്ളറില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് എം.എം ഹസന്‍ | Video
  തിരുവനന്തപുരം : സ്പ്രിങ്ക്ളർ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയാതെ ഒളിച്ചോടുകയാണെന്ന് മുൻ കെ.പി.സി.സി അധ്യക്ഷൻ എം.എം ഹസന്‍. ഉത്തരം പറയേണ്ടത് മുഖ്യമന്ത്രിയുടെ ധാർമ്മിക ഉത്തരവാദിത്തമാണെന്നും വിഷയത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ നടപടിക്രമങ്ങളും ലംഘിച്ചാണ് സ്പ്രിങ്ക്‌ളറുമായി കരാറിൽ ഏർപ്പെട്ടത്. എല്ലാ കരാറുകളിലും ഒപ്പിടുന്നത് ഗവർണറുടെ അനുമതിയോടെ മുദ്രപത്രത്തിലാണ്. എന്നാൽ ഈ കരാറിൽ ഗവർണറുടെ അറിവോ അനുമതിയോ ഇല്ലാതെയാണ് കരാറിൽ ഒപ്പിട്ടിരിക്കുന്നത്. ഇതു വ്യക്തമാക്കുന്നത് തിടുക്കപ്പെട്ടാണ് കരാറിൽ ഏർപ്പെട്ടതെന്നാണ്. ഇത് എന്തിനുവേണ്ടിയാണെന്ന് എം.എം ഹസന്‍ ചോദിച്ചു. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വിഷയത്തില്‍ ‍ഒന്നും മിണ്ടിയിട്ടില്ല. കാനം കാനനത്തിൽ തപസിരിക്കുകയാണോ എന്ന് സംശയമാണെന്നും അദ്ദേഹം പരിഹസിച്ചു. https://www.facebook.com/JaihindNewsChannel/videos/601303240736106/ https://www.facebook.com/JaihindNewsChannel/videos/162443665081705/

Related articles

See all
Kerala

തിരുവനന്തപുരം അഞ്ചുതെങ്ങിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

Latest News

കൊടകര കുഴല്‍പ്പണം : തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി എത്തിച്ചതെന്ന് പൊലീസ് കോടതിയില്‍

Kerala

കാടുപിടിച്ച് മാലിന്യം മൂടി പത്തനംതിട്ട റിംഗ് റോഡ് ; ഭീഷണിയായി തെരുവ് നായ ശല്യവും

Kerala

ക്ഷീരകര്‍ഷകരെ കടുത്ത ദുരിതത്തിലാക്കി മില്‍മയുടെ നടപടി ; പ്രതിഷേധം

Save your stories

Sign in