Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത; കോട്ടയം ജില്ലയിൽ കാർഷിക മേഖലയിലെ പദ്ധതികൾ വകമാറ്റുന്നു

ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത; കോട്ടയം ജില്ലയിൽ കാർഷിക മേഖലയിലെ പദ്ധതികൾ വകമാറ്റുന്നു
ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത മൂലം കോട്ടയം ജില്ലയിൽ കാർഷിക മേഖലയിലെ പദ്ധതികൾ വകമാറ്റുന്നു. മുപ്പത് കോടിയുടെ പദ്ധതികളാണ് ഇതോടെ മേഖലയ്ക്ക് നഷ്ടമാകുന്നത്. നാല് കോടി രൂപ മാത്രമാണ് ജില്ലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന ഈ വർഷം ചെലവഴിച്ചത്. കോട്ടയം ജില്ലാ പഞ്ചായത്ത് ഉൾപ്പെടെയുള്ള തദ്ദേശ സ്ഥാപനങ്ങൾ മുപ്പത്തിനാല് കോടി രൂപയാണ് നടപ്പ് സാമ്പത്തിക വർഷം കാർഷിക പദ്ധതികൾക്കായി ജില്ലയിലാകെ വകയിരുത്തിയത്. ഇതിൽ ചെലവഴിക്കപ്പെട്ടതാകട്ടെ നാല് കോടി മാത്രം. കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമാണ് പദ്ധതികൾ നടപ്പാക്കാതിരുന്നത്. ഇതോടെയാണ് സർക്കാർ ഈ തുക വകമാറ്റുന്നത്. കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലെ നെൽകൃഷിക്ക് വേണ്ട ബണ്ട് നിർമ്മാണം ഉൾപ്പെടെയാണ് ഉപേക്ഷിക്കപ്പെട്ടത്. വിഷയത്തിൽ സർക്കാർ ഉടൻ ഇടപെടൽ നടത്തണമെന്നാണ് കർഷകരുടെ ആവശ്യം https://www.youtube.com/watch?v=-RHaGxmhq1M

Related articles

See all
Latest News

തിരുനക്കര ക്ഷേത്രത്തില്‍ അത്താഴക്കഞ്ഞി കഴിക്കാന്‍ വന്‍ തിരക്കെന്ന് വ്യാജകണക്കുകള്‍; കഞ്ഞി...

Latest News

വായ്പാ തവണ മുടങ്ങി; ഗൃഹനാഥന്റെ വീട്ടില്‍ കയറി ആക്രമണം, പ്രതിമകൊണ്ട് തലയ്ക്കടിച്ചു

Kerala

ഷൈനിയുടേയും മക്കളുടേയും ആത്മഹത്യ: നോബിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

Kerala

ഉമ്മന്‍ ചാണ്ടിയുടെ നിയമസഭ സാമാജികത്വത്തിന്‍റെ സുവര്‍ണ്ണ ജൂബിലിയില്‍ യൂത്ത് കോണ്‍ഗ്രസിന്‍റെ...