Nilambur Student Death| യു ടേണടിച്ച് മന്ത്രി ശശീന്ദ്രന്‍; വഴിക്കടവ് ദുരന്തത്തില്‍ ഗൂഢാലോചനയെന്ന് പറഞ്ഞിട്ടില്ല, വാക്കുകള്‍ വളച്ചൊടിച്ചെന്ന് പഴി
Jaihind TV News Report
Jaihind TV Web Desk
June 09, 2025
1 min read
•
Updated: June 09, 2026
വായിലെ നാക്കു നല്ലതല്ലെങ്കില്‍ മറ്റുള്ളവര്‍ക്കാണ് പഴി. എന്ന നിലയിലാണ് മന്ത്രി ശശീന്ദ്രന്റെ നടപടികള്‍. വഴിക്കടവില്‍ സ്വകാര്യ ഭൂമിയില്‍ പന്നിക്കെണിയില്‍ പെട്ട് ഷോക്കേറ്റ് അനന്ദു എന്ന പതിനഞ്ചുകാരന്‍ മരിച്ച സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന നിലപാടുമായി മന്ത്രി ശശീന്ദ്രന്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ ഭാഗത്തു നിന്നും ഈ പ്രസ്താവനയ്‌ക്കെതിരേ പ്രതിഷേധം ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ ആ വിവാദ പ്രസ്താവനയില്‍ നിന്ന് പിന്നോട്ടു പോവുകയാണ് മന്ത്രി. താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നാണ് ഇപ്പോഴത്തെ നിലപാട്. വാക്കുകള്‍ വളച്ചൊടിച്ചെന്നാണ് ഇതിന്റെ ന്യായീകരണം.
നലമ്പൂര്‍ ഉപതെരഞ്ഞെടുപ്പു നടക്കുന്ന സാഹചര്യത്തില്‍ ശശീന്ദ്രന്റെ വിവാദം തിരിച്ചടിയായെന്ന ബോദ്ധ്യത്തിലാണ് പ്രസ്താവന തിരുത്തുന്നത്. മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരേ വന്‍ പ്രതിഷേധമാണ് യുഡിഎഫ് ഉയര്‍ത്തിയത്. അത്യന്തം ഹീനമായ പ്രസ്താവനയെന്നാണ് പ്രതിപക്ഷ നേതാവ് പ്രതികരിച്ചത് . ആരോപണം മന്ത്രി സ്വയം തെളിയിക്കണെമെന്ന് കെ പിസിസി അദ്ധ്യക്ഷന്‍ സണ്ണി ജോസഫ് ആവശ്യപ്പെട്ടു. തെളിവുണ്ടെങ്കില്‍ പുറത്ത് വിടാന്‍ യുഡിഎഫ് മന്ത്രിയെ വെല്ലുവിളിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് മന്ത്രി നിലപാട് മാറ്റിയത്
അതേസമയം, വഴിക്കടവില്‍ ഷോക്കേറ്റ് മരിച്ച അനന്തുവിന്റെ മരണത്തില്‍ നിലമ്പൂരില്‍ ഇന്നും പ്രതിഷേധങ്ങള്‍ തുടരും. പ്രതിപക്ഷ നേതാവും യുഡിഎഫ് കണ്‍വീനറും ഇന്ന് വെള്ളക്കട്ടയിലെ അനന്തുവിന്റെ വീട് സന്ദര്‍ശിക്കും. സംഭവത്തില്‍ കെഎസ്ഇബിയുടെ ഭാഗത്തുണ്ടായ ഗുരുതര വീഴ്ച്ചക്കെതിരെ യുഡിഎഫ് വഴിക്കടവ് കെഎസ്ഇബി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. കഴിഞ്ഞ ദിവസം വിലകുറഞ്ഞ രാഷ്ട്രീയ ആരോപണമുയര്‍ത്തിയ വനംമന്ത്രിയും ഇന്ന് വഴിക്കടവില്‍ എത്തിയേക്കും.
ഇതിനിടയില്‍ കുടുംബയോഗങ്ങളുമായി നിലമ്പൂരില്‍ യുഡിഎഫ് പ്രചരണം മൂന്നാം ഘട്ടത്തിലേക്ക് കടന്നു. ബൂത്ത് തലത്തില്‍ കുടുംബയോഗങ്ങള്‍ ഇന്ന് മുതല്‍ ആരംഭിക്കും. സ്ഥാനാര്‍ത്ഥിയുടെ പഞ്ചായത്ത് തല സ്വീകരണ പരിപാടിയും തുടരുകയാണ്. മൂത്തേടം, പാലങ്കരയില്‍ മുന്‍ കെപിസിസി പ്രസിഡന്റ് കെ മുരളീധരന്‍ രാവിലെ പര്യടന പരിപാടി ഉദ്ഘാടനം ചെയ്യും. വൈകിട്ട് പോത്തുകല്‍ ടൗണില്‍ പി കെ കുഞ്ഞാലിക്കുട്ടി സ്ഥാനാര്‍ഥി പര്യടനത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യും.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10