Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മന്ത്രി കെ.ടി ജലീലിനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസും ; ഹാജരാകാന്‍ നോട്ടീസ് നല്‍കും

മന്ത്രി കെ.ടി ജലീലിനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസും ; ഹാജരാകാന്‍ നോട്ടീസ് നല്‍കും
K.T-Jaleel   മന്ത്രി കെ.ടി ജലീലിനെചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടി മന്ത്രിക്ക് ഉടന്‍ നോട്ടീസ് നൽകിയേക്കും. വിദേശത്ത് നിന്നും മതഗ്രന്ഥം കൊണ്ട് വന്ന സംഭവത്തിലാണ് കെ.ടി ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യുക. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കെ.ടി ജലീലിനെ എന്‍ഫോഴ്സ്മെന്‍റ് ഇന്നലെ ചോദ്യം ചെയ്തിരുന്നു. വിശദമായ ചോദ്യം ചെയ്യാനായി വീണ്ടും ഹാജരാകാനും നിർദേശമുണ്ട്. ഇതിന് പുറമെയാണ് നയതന്ത്ര ബാഗേജിലൂടെ വിദേശത്തുനിന്ന് മതഗ്രന്ഥങ്ങള്‍ കൊണ്ടുവന്നതില്‍ കസ്റ്റംസും മന്ത്രിയെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. അതേസമയം മന്ത്രി കെ.ടി ജലീല്‍ രാജി വെക്കണം എന്നാവശ്യപ്പെട്ട് ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ് യു.ഡി.എഫ്. ഇന്നലെ രാത്രി വൈകി നടത്തിയ പ്രതിഷേധ മാർച്ചുകള്‍ സംഘർഷത്തില്‍ കലാശിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചിനെതിരെ പൊലീസ് നടത്തിയ ലാത്തിച്ചാർജില്‍ നിരവധി പ്രവർത്തകർക്കാണ് പരിക്കേറ്റത്.

Related articles

See all
Latest News

സ്വപ്നയുടെ മൊഴികളില്‍ കളവ് : വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് എന്‍.ഐ.എ ; അപേക്ഷ കോടതി ഇ...

Latest News

Beef Ban| കനറാ ബാങ്ക് കൊച്ചി ശാഖയില്‍ ബീഫ് നിരോധനം; പൊറോട്ടയും ബീഫും വിളമ്പി ജീവനക്കാരുടെ...

Latest News

നെടുമ്പാശേരിയില്‍ ഒന്നര കോടിയുടെ സ്വർണ്ണം പിടികൂടി; കന്യാകുമാരി സ്വദേശി കസ്റ്റഡിയില്‍

Latest News

ഗവർണർ-സർക്കാർ പോര് ജനങ്ങളെ കബളിപ്പിക്കാന്‍; രാഷ്ട്രീയ നാടകമെന്ന് പ്രതിപക്ഷ നേതാവ്

Save your stories

Sign in