'ഞാന്‍ കരുതി അറസ്റ്റ് ചെയ്തുകാണുമെന്ന്' ! പാലത്തായി പീഡനത്തില്‍ വിചിത്ര മറുപടിയുമായി മന്ത്രി കെ.കെ ശൈലജ | Video
Jaihind TV News Report
Jaihind TV Web Desk
April 15, 2020
1 min read
•
Updated: June 10, 2026
ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ സ്വന്തം മണ്ഡലമായ കൂത്തുപറമ്പിലെ പാലത്തായില്‍ നാലാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ബി.ജെ.പി നേതാവിനെ ഒരു മാസമായിട്ടും അറസ്റ്റ് ചെയ്യാത്ത സംഭവത്തില്‍ വിചിത്ര ന്യായവുമായി മന്ത്രി കെ.കെ ശൈലജ. ശിശുക്ഷേമ വകുപ്പിന്‍റെ ചുമതല കൂടിയുണ്ടായിട്ടും വിഷയത്തില്‍ തിരിഞ്ഞുനോക്കാതിരുന്ന മന്ത്രിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
പരാതി നല്‍കി ഒരു മാസമായിട്ടും ബി.ജെ.പി നേതാവ് പത്മരാജനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയാറായിട്ടില്ല. ഇത് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ തികച്ചും നിരുത്തരവാദരപരമായ മറുപടിയാണ് മന്ത്രിയില്‍ നിന്ന് ഉണ്ടായത്. അറസ്റ്റ് ചെയ്തെന്നാണ് താന്‍ കരുതിയത് എന്നാണ് മന്ത്രി മറുപടി പറഞ്ഞത്.
ന്യായീകരണത്തിന് മന്ത്രി കൊറോണയെയും കൂട്ടുപിടിച്ചു. കൊവിഡുമായി ബന്ധപ്പെട്ട തിരക്കായതിനാലാണ് ശ്രദ്ധിക്കാന്‍ സമയം ലഭിക്കാത്തതെന്നും മന്ത്രി തുടര്‍ന്ന് പറയുന്നു. സ്വന്തം മണ്ഡലത്തില്‍ ഒരു പിഞ്ചു കുഞ്ഞിന് നേരിടേണ്ടിവന്ന ക്രൂരതയ്ക്ക് നേരെ കണ്ണടയ്ക്കുന്ന മന്ത്രിക്ക് എങ്ങനെ മറ്റ് കാര്യങ്ങളില്‍ കരുതലോടെ ഇടപെടാനാകും എന്ന ചോദ്യമാണ് ഉയരുന്നത്.
https://www.youtube.com/watch?v=YZGPI2PCjQw
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10