Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മില്‍മ പാലിന്റെ വിലവര്‍ധന ഇന്നു മുതല്‍ പ്രാബല്യത്തില്‍; ലിറ്ററിന് 4 രൂപ വര്‍ദ്ധിപ്പിച്ചു

മില്‍മ പാലിന്റെ വിലവര്‍ധന ഇന്നു മുതല്‍ പ്രാബല്യത്തില്‍; ലിറ്ററിന് 4 രൂപ വര്‍ദ്ധിപ്പിച്ചു

തിരുവനന്തപുരം: ഉല്‍പ്പാദനച്ചെലവ് വര്‍ധിച്ചതിനെത്തുടര്‍ന്ന് പുതുക്കിയ മില്‍മ പാലിന്റെ വില വര്‍ധന ഇന്ന് പ്രാബല്യത്തില്‍. ലിറ്ററിന് 4 രൂപയാണ് വര്‍ധിക്കുക. മേയ് മാസം ആദ്യം ചേര്‍ന്ന മില്‍മ ഫെഡറേഷന്‍ ബോര്‍ഡ് യോഗത്തിലാണ് വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.വര്‍ധനയില്‍ 3 രൂപ 35 പൈസ ക്ഷീരകര്‍ഷകര്‍ക്കും 25 പൈസ  ക്ഷീര സഹകരണ സംഘങ്ങള്‍ക്കും ലഭിക്കും.പാല്‍വില വര്‍ധനവ് നിലവില്‍ വരുന്നതോടെ ക്ഷീരകര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന ഒരു ലിറ്റര്‍ പാലിന് 43.39 രൂപ നല്‍കണം. ഇത് നേരത്തെ 40.04 രൂപയായിരുന്നു.പാല്‍ ഉല്‍പാദനച്ചെലവ്  വര്‍ധിച്ചതും വരുമാനം കുറഞ്ഞതും ക്ഷീരകര്‍ഷകരെ പ്രതിസന്ധിയിലാക്കിയ പശ്ചാത്തലത്തിലാണ് പാല്‍വില വര്‍ധിപ്പിച്ചത്.

ഈയിടെ ഗള്‍ഫ് മേഖലയിലുണ്ടായ പ്രതിസന്ധികളും തുടര്‍ന്നുള്ള ഇന്ധന വിലക്കയറ്റവും പാലിന്റെയും പാല്‍ ഉല്‍പന്നങ്ങളുടെയും ഗതാഗതം, വിതരണം, പാക്കേജിംഗ് ചെലവുകള്‍ എന്നിവ കുത്തനെ ഉയരാന്‍ കാരണമായി. പാലും പാലുല്‍പന്നങ്ങളും പാക്ക് ചെയ്യുന്നതിനായി ഉപയോഗിക്കുന്ന എല്‍ഡിപിഇ ഫിലിം, പ്ലാസ്റ്റിക്ക് ബോട്ടിലുകള്‍, കപ്പുകള്‍ എന്നിവയുടെ വിലയും വര്‍ധിച്ചു.നിലവിലെ സാഹചര്യത്തില്‍ ക്ഷീരകര്‍ഷകരെ ഈ മേഖലയില്‍ പിടിച്ചു നിര്‍ത്തുന്നതിന് പാല്‍ വില വര്‍ധനവ് അനിവാര്യമാണെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി പറഞ്ഞു.സംസ്ഥാനത്തെ ക്ഷീര സഹകരണ മേഖലയെ നിലനിര്‍ത്തുന്നതിനും ഇത് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.നിലവിലുള്ള പാല്‍ കവറുകളുടെ സ്റ്റോക്ക് തീരുന്നതുവരെ പുതുക്കിയ വില അതില്‍ അച്ചടിക്കും. ഇത് തീരുന്നതിനനുസരിച്ച് പുതുക്കിയ വില പ്രിന്റ് ചെയ്ത കവറുകളില്‍ പാല്‍ വിപണിയിലെത്തും. ഉപഭോക്താക്കള്‍ ഇതിനോട് സഹകരിക്കണമെന്ന് മില്‍മ അഭ്യര്‍ഥിച്ചു.


Related articles

See all
Popular News

"കയ്യേറ്റക്കാരും കുടിയേറ്റക്കാരും ഒന്നല്ല, ചിന്നക്കനാലിലെ കയ്യേറ്റക്കാരെ സംരക്ഷിക്കില്ല":...

Popular News

"മടിയിൽ കനമില്ലെങ്കിൽ പിണറായിക്ക് എന്തിന് വെപ്രാളം?: അന്വേഷണവും വിചാരണയും നേരിടാൻ പിണറായി...

Popular News

കിഫ്ബിയുടെ ചിറകരിയാൻ സർക്കാർ: വിദഗ്ധ സമിതി റിപ്പോർട്ട് മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്ത...

Popular News

വേമ്പനാട്ട് കായലിലെ നീരൊഴുക്ക് തടസ്സം: ശാസ്ത്രീയ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമെന്ന് മ...

Save your stories

Sign in