Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'അഹങ്കാരത്തിന് കൈയും കാലും വെച്ച രൂപമാണ് ആര്യാ രാജേന്ദ്രന്‍, താഴെ ഇറക്കും വരെ പ്രതിഷേധം'; കെ മുരളീധരന്‍ എംപി

'അഹങ്കാരത്തിന് കൈയും കാലും വെച്ച രൂപമാണ് ആര്യാ രാജേന്ദ്രന്‍, താഴെ ഇറക്കും വരെ പ്രതിഷേധം'; കെ മുരളീധരന്‍ എംപി
കോഴിക്കോട്:  കത്ത് വിവാദത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി കെ മുരളീധരന്‍ എംപി. കത്ത് വ്യാജമാണെങ്കിലും അല്ലെങ്കിലും ആര്യ മേയര്‍ പദവിയിലിരിക്കാന്‍ ഇനി യോഗ്യ അല്ലെന്നും അവരെ താഴെ ഇറക്കുന്നത് വരെ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും കെ മുരളീധരന്‍ എംപി പറഞ്ഞു. 'കത്ത് ഒറിജിനിലാണെങ്കില്‍ ആര്യ രാജേന്ദ്രന്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തി, ആ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യത ഇല്ല. മറ്റാരെങ്കിലും തയാറാക്കിയ വ്യാജ കത്താണെങ്കില്‍ സ്വന്തം ഓഫീസിലെ ലെറ്റര്‍ പാഡും സീലും സൂക്ഷിക്കാന്‍ അറിയില്ലെങ്കില്‍ എന്തിനാണ് ഈ സ്ഥാനത്ത് ഇരിക്കുന്നത്?  നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ അഹങ്കാരത്തിന് കൈയും കാലും വെച്ച രൂപമാണ് ആര്യ രാജേന്ദ്രന്‍. ഇക്കാര്യത്തില്‍ താന്‍ കൂടുതല്‍ പറയുന്നില്ല. ഇങ്ങനെ വളര്‍ത്തിക്കൊണ്ടുവന്നതാണ്, കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. മുഖ്യമന്ത്രി അതിന്‍റെ ടോപ്പില്‍ എത്തി നില്‍ക്കുമ്പോള്‍ ആര്യയ്ക്ക് ആര്യയുടേതായ സംഭാവന ചെയ്യണമല്ലോ. പക്ഷേ ആ കസേരയില്‍ ഇരിക്കാന്‍ യോഗ്യത ഇല്ല, എത്രയോ മഹാന്മാര്‍ ഇരുന്ന കസേരയാണിത് '- കെ മുരളീധരന്‍ എംപി പറഞ്ഞു. മേയര്‍ ആര്യാ രാജേന്ദ്രന്‍ രാജി വെക്കും വരെ യുഡിഎഫ് സമരം ചെയ്യുമെന്നും  കെ മുരളീധരന്‍ എംപി പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related articles

See all
Latest News

"ഇത് ഏകപക്ഷീയം; സ്‌ട്രോങ്ങ് റൂം സുരക്ഷയിൽ വിട്ടുവീഴ്ചയില്ല, നിയമപോരാട്ടം തുടരും"; സ്‌ട്രോങ...

Latest News

തൂണേരിയിൽ ക്രൂരത: ആർ.എം.പി പ്രവർത്തകൻ്റെ വീട്ടിലെ കിണറ്റിൽ മനുഷ്യവിസർജ്യം തള്ളി; രാഷ്ട്രീയ...

Latest News

കോഴിക്കോട്ട് പാമ്പ് ശല്യം രൂക്ഷം: വീടിനുള്ളിൽ വെച്ച് യുവാവിനും യുവതിക്കും പാമ്പുകടിയേറ്റു;...

Latest News

"സ്‌ട്രോങ് റൂം എന്ന് എഴുതിയ മുറി തുറന്നു; തടയാൻ ശ്രമിച്ച തന്നെ തടഞ്ഞു": ഉദ്യോഗസ്ഥർക്കെതിരെ...

Save your stories

Sign in