Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

RAMESH CHENNITHALA| പി എം കുസും പദ്ധതിയില്‍ വന്‍ അഴിമതി; നിയമസഭാ സമിതി അന്വേഷിക്കണം; വൈദ്യുതി മന്ത്രി സമഗ്രമായ അന്വേഷണത്തിന് തയ്യാറാകണം: രമേശ് ചെന്നിത്തല

RAMESH CHENNITHALA| പി എം കുസും പദ്ധതിയില്‍ വന്‍ അഴിമതി; നിയമസഭാ സമിതി അന്വേഷിക്കണം; വൈദ്യുതി മന്ത്രി സമഗ്രമായ അന്വേഷണത്തിന് തയ്യാറാകണം: രമേശ് ചെന്നിത്തല
കേരളത്തിലെ കര്‍ഷകര്‍ക്ക് സൗരോര്‍ജ്ജ പമ്പുകള്‍ നല്‍കാനുള്ള കേന്ദ്ര പദ്ധതിയായ പി എം കുസും പദ്ധതിയില്‍ വന്‍ അഴിമതിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല എംഎല്‍എ. വൈദ്യുതി മന്ത്രിയും അനര്‍ട്ടും പദ്ധതിയെ അഴിമതിയുടെ കൂത്തരങ്ങാക്കി മാറ്റിയിരിക്കുന്നുവെന്നും 240 കോടി രൂപയുടെ പദ്ധതിയില്‍ നൂറുകോടിയില്‍പ്പരം രൂപയുടെ അഴിമതിയെന്നും ചെന്നിത്തല ആരോപിച്ചു. പകല്‍ കൊള്ളയാണ് നടന്നത്. അഞ്ചു കോടി രൂപയുടെ ടെന്‍ഡര്‍ വിളിക്കാന്‍ അധികാരമുള്ള അനര്‍ട്ട് സിഇഒ 240 കോടിയുടെ ടെന്‍ഡര്‍ വിളിച്ചു. അനര്‍ട്ട് സിഇഒ നിയമനത്തില്‍ തന്നെ കള്ള കളിയുണ്ട്. നിയമസഭാ സമിതി സംഭവത്തെക്കുറിച്ച് അന്വേഷിക്കണം. ടെന്‍ഡറിലും നിരക്ക് നിശ്ചയിച്ചതിലും ദുരൂഹതയുണ്ട്. വൈദ്യുതി മന്ത്രി സമഗ്രമായ അന്വേഷണത്തിന് തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇതിന്റെ പിന്നില്‍ മന്ത്രിയുടെ കരങ്ങളുണ്ട്. മന്ത്രി പൂച്ച പാലുകുടിക്കുന്ന പോലെ ഇരിക്കുന്നു. വൈദ്യുതി ബോര്‍ഡിലെ എല്ലാ അഴിമതിക്ക് പിന്നിലും മന്ത്രിയാണ്. അനര്‍ട്ടില്‍ വന്‍തോതില്‍ ഉള്ള അഴിമതികള്‍ നടക്കുന്നു. സര്‍ക്കാരിന്റെ അഴിമതിയുടെ മറ്റൊരു മുഖമാണ് ഇതിലൂടെ പുറത്തു വരുന്നതെന്നും വ്യക്തമായ അഴിമതിയാണ് നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അഴിമതിയുടെ രേഖകളും രമേശ് ചെന്നിത്തല പുറത്തുവിട്ടു.

Related articles

See all
Popular News

കോവളം സ്പാ കേസിൽ എസ്‌ഐടി രൂപീകരിച്ചു; സൈബർ വിദഗ്ധരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിച്...

Popular News

പവിഴമല്ലിത്തറയിൽ വീണ്ടും ജയറാമിന്റെ മേളപ്പെരുക്കം; തുടർച്ചയായി 13-ാം തവണയും മേളപ്രമാണിയായി...

Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

ബഷീറിന്റെ യുദ്ധവിരുദ്ധ ചിന്തകൾ അരങ്ങിലേക്ക്: 'ചൊറിയൻപുഴ യുദ്ധം' നാടകത്തിന്റെ എൻട്രി പാസ് പ...

Save your stories

Sign in