Logo
Sun, Jun 14, 2026 • 01:18 AM
LIVE TV
Watch

No business videos available

No Middle East videos available

മാസപ്പടി വിവാദം: മാത്യു കുഴല്‍നാടന്‍റെ ഹർജിയില്‍ വിധി ഇന്ന്; മുഖ്യമന്ത്രിക്കും മകള്‍ക്കും നിർണ്ണായകം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
April 04, 2024
1 min read Updated: June 09, 2026
SHARE:
SAVE: Login to save

മാസപ്പടി വിവാദം: മാത്യു കുഴല്‍നാടന്‍റെ ഹർജിയില്‍ വിധി ഇന്ന്; മുഖ്യമന്ത്രിക്കും മകള്‍ക്കും നിർണ്ണായകം
  തിരുവനന്തപുരം: മാസപ്പടിയിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ മാത്യു കുഴൽനാടൻ എംഎൽഎ നൽകിയഹര്‍ജിയിൽ തിരുവനന്തപുരം വിജിലൻസ് കോടതി ഇന്ന് വിധി പറയും. ഹർജിയിലെ കോടതി നിലപാട് മുഖ്യമന്ത്രിക്കും മകൾക്കും ഏറെ നിർണ്ണായകമാണ്. ധാതുമണൽ ഖനനത്തിന് സിഎംആര്‍എൽ കമ്പനിക്ക് വഴിവിട്ട് സഹായം നൽകിയെന്നും പ്രത്യുപകാരമായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് സിഎംആര്‍എൽ കമ്പനി മാസപ്പടി കൊടുത്തുവെന്നുമാണ് മാത്യു കുഴൽനാടന്‍റെ ഹര്‍ജി. മുഖ്യമന്ത്രി പിണറായി വിജയൻ, മകള്‍ വീണാ വിജയൻ എന്നിവർ ഉള്‍പ്പെടെ ഏഴുപേർക്കെതിരെയാണ് മാത്യു കുഴൽനാടൻ ഹർജി ഫയൽ ചെയ്തത്. എന്നാൽ ആദായ നികുതി സെറ്റിൽമെന്‍റ് ബോര്‍ഡിന്‍റെ തീരുമാനം വിജിലൻസിന്‍റെ പരിധിയിൽ പരിശോധിക്കാനാകില്ലെന്നും ഹർജി തള്ളണമെന്നുമാണ് വിജിലൻസിന്‍റെ ആവശ്യം. ഇതുസംബന്ധിച്ച് ശക്തമായ വാദപ്രതിവാദങ്ങൾ നേരത്തെ കോടതിയിൽ നടന്നിരുന്നു. കഴിഞ്ഞ ഫെബ്രുവരി 29 നാണ് മാത്യു കുഴൽനാടൻ ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി ഫയലിൽ സ്വീകരിക്കുന്നത് സര്‍ക്കാര്‍ അഭിഭാഷകൻ എതിര്‍ത്തിരുന്നു. എന്നാൽ കോടതി ഈ ആവശ്യം തള്ളി കൊണ്ടാണ് ഹർജി ഫയലിൽ സ്വീകരിച്ചത്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10