മാസപ്പടിക്കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുന്‍ മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ ഇ.ഡി നല്‍കിയ റിപ്പോര്‍ട്ടില്‍, അഴിമതി നിരോധന നിയമപ്രകാരം വിജിലന്‍സിന് കേസെടുക്കാനുള്ള തെളിവുകളുണ്ടെന്ന് എ.ജി സര്‍ക്കാരിന് നിയമോപദേശം നല്‍കിയതായി റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് വിജിലന്‍സ് അന്വേഷണം നടത്താം.
കൂടുതല്‍ വ്യക്തത ആവശ്യമാണെങ്കില്‍ വിജിലന്‍സിന് പ്രാഥമിക അന്വേഷണവും നടത്താവുന്നതാണ്. ഇ.ഡി റിപ്പോര്‍ട്ടില്‍ പുതിയ വിവരങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ മുന്‍പത്തെ കോടതി വിധികള്‍ ഇതിന് തടസ്സമാകില്ലെന്ന് എ.ജി വ്യക്തമാക്കിയതായാണ് വിവരം. ഏതു തരത്തിലുള്ള അന്വേഷണമാണ് വേണ്ടതെന്ന് തീരുമാനിക്കാനുള്ള പൂര്‍ണ്ണ അധികാരം സര്‍ക്കാരിനാണ്.
മാസപ്പടിക്കേസിലെ ഇഡി കത്ത്: പിണറായിക്കും റിയാസിനുമെതിരെ അന്വേഷണമാകാം; എ.ജിയുടെ നിയമോപദേശം; സര്‍ക്കാര്‍ തീരുമാനം ഉടൻ