Exalogic CMRL | മാസപ്പടി :ഒന്നിലേറെ സംസ്ഥാനങ്ങളില്‍ അന്വേഷണം ആവശ്യം; സിബിഐ വരണമെന്ന് ഹര്‍ജിക്കാരന്‍
Jaihind TV News Report
Jaihind TV Web Desk
June 13, 2025
1 min read
•
Updated: June 09, 2026
എറണാകുളം: മാസപ്പടി ഇടപാടിലെ സിബിഐ അന്വേഷണ ഹര്‍ജിയില്‍ മുഖ്യമന്ത്രിയുടെ വാദങ്ങള്‍ക്കെതിരെ പരാതി ക്കാരനായ എം ആര്‍ അജയന്‍ ഹൈക്കോടതിയില്‍ മറുപടി സത്യവാങ്മൂലം നല്‍കി.ഒന്നിലേറെ സംസ്ഥാനങ്ങള്‍ ഇടപെട്ട കേസാണിതെന്നും അന്വേഷണം ഫലപ്രദമാകണമെങ്കില്‍ സിബിഐ അന്വേഷണം തന്നെ വേണമെന്നും അജയന്‍ കോടതിയില്‍ ബോധിപ്പിച്ചു
അധികാര ദുര്‍വിനിയോഗവും അഴിമതിയും മറയ്ക്കുന്നതാണ് മുഖ്യമന്ത്രിയുടെ മറുപടിയെന്ന് ഹര്‍ജിക്കാരന്‍ പറയുന്നു. അധികാര ദുര്‍വിനിയോഗം ചോദ്യം ചെയ്തുള്ള പൊതുതാല്‍പര്യ ഹര്‍ജി നിയമപരമായി നിലനില്‍ക്കുമെന്നും ഹര്‍ജിക്കാരന്‍ വാദിക്കുന്നു
സേവനം നല്‍കാതെയാണ് എക്സാലോജികിന് സിഎംആര്‍എല്‍ 1.72 കോടി രൂപ നല്‍കിയതെന്ന് ഹര്‍ജിക്കാരന്‍ ആരോപിച്ചു. ബംഗലൂരു ആസ്ഥാനമായ കമ്പനിയാണിത്. കരിമണല്‍ കമ്പനിയായ സി എംആര്‍ എല്‍ കേരളത്തിലുമാണുള്ളത്. അതിനാല്‍ ഇരുസംസ്ഥാനങ്ങളും ഇടപെട്ട കേസായതിനാല്‍ ദേശീയ ഏജന്‍സി തന്നെ അന്വേഷണത്തിന് എത്ത്ണമെന്നാണ് ആവശ്യം. കേസില്‍ എസ് എഫ് ഐ ഒ നല്‍കിയ രേഖകളും സാക്ഷിമൊഴികളും എതിര്‍കക്ഷികള്‍ ഇതുവരെ നിയമപരമായി ചോദ്യം ചെയ്തിട്ടില്ല . ഭരണഘടനാ സ്ഥാനത്തിരിക്കുന്നവര്‍ വ്യക്തിപരമായി മറുപടി നല്‍കാന്‍ ബാധ്യതയുണ്ട് സ്വത്രന്ത്യ അന്വേഷണം അനിവാര്യം ഗുരുതര ആക്ഷേപങ്ങളില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടാനാകുമെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10