Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

"കോഴിക്കോട്ട് നടക്കുന്നത് പിണറായി ഫാൻസ് ക്ലബിന്റെ ശക്തിപ്രകടനം"; പാർട്ടി നേതൃത്വത്തിനെതിരെ ഫേസ്ബുക്ക് കുറിപ്പുമായി മുൻ ഡി.വൈ.എഫ്.ഐ നേതാവ്

"കോഴിക്കോട്ട് നടക്കുന്നത് പിണറായി ഫാൻസ് ക്ലബിന്റെ ശക്തിപ്രകടനം"; പാർട്ടി നേതൃത്വത്തിനെതിരെ ഫേസ്ബുക്ക് കുറിപ്പുമായി മുൻ ഡി.വൈ.എഫ്.ഐ നേതാവ്

സിപിഎമ്മിന്റെ വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി മുൻ ഡി.വൈ.എഫ്.ഐ നേതാവ് മനു തോമസ്. കോഴിക്കോട് നടക്കുന്ന യോഗം പാർട്ടി ഭരണഘടനയുടെ വ്യക്തമായ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്. സി.പി.ഐ.എം ഭരണഘടനയിലെ 15-ാം വകുപ്പിലെ 13-ാം ഖണ്ഡിക പ്രകാരം കേന്ദ്ര കമ്മിറ്റിക്ക് മാത്രമേ ഇത്തരത്തിൽ വിപുലീകരിച്ച പ്ലീനമോ കോൺഫറൻസോ വിളിച്ചുചേർക്കാൻ അധികാരമുള്ളൂവെന്ന് മനു തോമസ് വ്യക്തമാക്കുന്നു. ഇതിലേക്ക് പ്രതിനിധികളെ തിരഞ്ഞെടുക്കേണ്ടതും കേന്ദ്ര കമ്മിറ്റിയാണ്. എന്നാൽ നിലവിൽ കോഴിക്കോട് നടക്കുന്ന യോഗത്തിന് ഏത് ഭരണഘടനാപരമായ സാധുതയാണുള്ളതെന്ന് പാർട്ടി നേതാക്കൾ വ്യക്തമാക്കണമെന്ന് അദ്ദേഹം ചോദിക്കുന്നു.

തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന കമ്മിറ്റി യോഗം സംഘാടക സമിതി വിളിച്ച് നടത്തുന്ന വൈപരീത്യമാണ് ഇവിടെ കാണുന്നത്. കഴിഞ്ഞ സംസ്ഥാന സമ്മേളനം തിരഞ്ഞെടുക്കാത്ത 14 ജില്ലകളിലെ സെക്രട്ടറിയേറ്റ് അംഗങ്ങളും ബഹുജന സംഘടനാ ഭാരവാഹികളും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. തെരഞ്ഞെടുക്കപ്പെടാത്ത അംഗങ്ങൾ പങ്കെടുക്കുന്നതിനാൽ ഇതിനെ കമ്മിറ്റിയെന്ന് വിളിക്കാനാകില്ലെന്നും, ഏതെങ്കിലും ഘടകങ്ങളുടെ 'സംയുക്ത യോഗം' നടത്താൻ പാർട്ടി ഭരണഘടന അനുശാസിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഒരു ഇലക്ടഡ് ബോഡി അല്ലാത്തതിനാൽ ഭരണഘടനാപരമായി നയപരമായോ സംഘടനാപരമായോ ഉള്ള യാതൊരു തീരുമാനവും ഇവിടെ എടുക്കാൻ കഴിയില്ല. ഒരു സെമിനാർ നടത്തുന്ന മൂഡിൽ 'വിപുലീകൃത സംസ്ഥാന കമ്മിറ്റി' എന്ന് വായിൽ തോന്നിയ പേരിട്ട് കുടുങ്ങിയതാണ് പാർട്ടി നേതൃത്വം.


Related articles

See all
Popular News

രാജ്യത്ത് ആദ്യം: വയോജനങ്ങള്‍ക്കായി പ്രത്യേക വകുപ്പും നിയമവും; ബില്‍ ഇന്ന് നിയമസഭയില്‍ അവതര...

Popular News

മാസപ്പടി കേസ്: വിജിലന്‍സ് എഫ്.ഐ.ആറിനെതിരെ പിണറായിയും കുടുംബവും; അപ്പീല്‍ ഇന്ന് ഹൈക്കോടതിയ...

Popular News

സംസ്ഥാനത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാത്തൂർ; രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ തമിഴ്‌നാട്...

Popular News

സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് കോഴിക്കോട് ഒരുങ്ങി; ഒക്ടോബർ 25 മുതൽ 31 വരെ കായികമാമാങ്കം

Save your stories

Sign in