Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

'ബ്രിട്ടീഷുകാരില്‍ നിന്ന് ഏറ്റവും കൂടുതല്‍ ശിക്ഷ ലഭിച്ച സമരസേനാനി സവര്‍ക്കര്‍'; ഫ്രീഡം ക്വിസ് ചോദ്യം വിവാദത്തില്

'ബ്രിട്ടീഷുകാരില്‍ നിന്ന് ഏറ്റവും കൂടുതല്‍ ശിക്ഷ ലഭിച്ച സമരസേനാനി സവര്‍ക്കര്‍'; ഫ്രീഡം ക്വിസ് ചോദ്യം വിവാദത്തില്

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കാസർകോട്, കുമ്പള, മഞ്ചേശ്വരം ഉപജില്ലകളിലെ എൽ.പി വിഭാഗം വിദ്യാർത്ഥികൾക്കായി സോഷ്യൽ സയൻസ് ക്ലബ് അസോസിയേഷൻ സംഘടിപ്പിച്ച 'ഫ്രീഡം ക്വിസ് 2026' മത്സരത്തിലെ ചോദ്യം വലിയ വിവാദത്തിന് വഴിതെളിച്ചു. ക്വിസിലെ 15 പ്രധാന ചോദ്യങ്ങൾക്ക് പുറമെ നൽകിയ 5 ടൈ ബ്രേക്കർ ചോദ്യങ്ങളിലെ അവസാനത്തെ ചോദ്യമാണ് പ്രതിഷേധത്തിന് കാരണമായത്. 'ബ്രിട്ടീഷുകാരുടെ കയ്യിൽനിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമര സേനാനി ആര്?' എന്നായിരുന്നു ചോദ്യം.

അധ്യാപകർക്ക് നൽകിയ ഉത്തരസൂചികയിൽ (Answer Key) ഇതിന്റെ ഉത്തരമായി വി.ഡി. സവർക്കറുടെ പേരാണ് രേഖപ്പെടുത്തിയിരുന്നത്. സംഘപരിവാർ ആഭിമുഖ്യമുള്ള അധ്യാപക സംഘടനാ നേതാവാണ് അസോസിയേഷൻ ഭാരവാഹിയെന്നും അദ്ദേഹമാണ് ഈ ചോദ്യം തയ്യാറാക്കിയതെന്നുമാണ് ഉയർന്നുവരുന്ന പരാതി. അസിസ്റ്റന്റ് എജ്യുക്കേഷൻ ഓഫീസർ (AEO) വഴിയാണ് വിവാദമായ ഈ ചോദ്യാവലി സ്കൂളുകളിലേക്ക് കൈമാറിയത്.

എൽ.പി സ്കൂൾ കുട്ടികൾക്കായി നടത്തുന്ന സ്വാതന്ത്ര്യദിന ക്വിസിലൂടെ വി.ഡി. സവർക്കറെ പുകഴ്ത്താനും ചരിത്രത്തെ വികലമായി ചിത്രീകരിക്കാനും ശ്രമം നടന്നുവെന്ന് ആരോപിച്ച് വിവിധ കോണുകളിൽ നിന്ന് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.


Related articles

See all
Popular News

ടിവി തകരാറിലായതിൽ മനോവിഷമം; വീട്ടമ്മ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ചു

Popular News

കാസർകോട് ക്വിസ് വിവാദം: കുറ്റക്കാർക്കെതിരെ കർശന നടപടിക്ക് നിർദേശം നൽകി വിദ്യാഭ്യാസമന്ത്രി...

Popular News

വാക്കുപാലിച്ച് സർക്കാർ: കാസർഗോഡ് എൻഡോസൾഫാൻ ദുരിതബാധിതർക്ക് ആശ്വാസം; 'സ്നേഹസാന്ത്വനം' പദ്ധത...

Popular News

കനത്ത മഴ: കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അ...

Save your stories

Sign in