Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഇന്ത്യൻ ഭരണഘടനയോടുള്ള മിന്നൽ ആക്രമണമാണ് പൗരത്വ ബില്ലെന്ന് കെ.സി വേണുഗോപാല്‍ : പൗരത്വ ഭേദഗതി നിയമത്തിനെതിരെ എം ലിജുവിന്‍റെ നേതൃത്വത്തില്‍ ലോംഗ് മാർച്ച് നടത്തി

ഇന്ത്യൻ ഭരണഘടനയോടുള്ള മിന്നൽ ആക്രമണമാണ് പൗരത്വ ബില്ലെന്ന് കെ.സി വേണുഗോപാല്‍ : പൗരത്വ ഭേദഗതി നിയമത്തിനെതിരെ എം ലിജുവിന്‍റെ നേതൃത്വത്തില്‍ ലോംഗ് മാർച്ച് നടത്തി
ആലപ്പുഴ : പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ആലപ്പുഴ ഡി.സി.സി പ്രസിഡന്‍റ് എം ലിജു വളഞ്ഞ വഴിയിൽ നിന്ന് ആലപ്പുഴയിലേക്ക് ലോംഗ് മാർച്ച് നടത്തി. മാർച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഭരണഘടനയോടുള്ള മിന്നൽ ആക്രമണമാണ് പൗരത്വ ബിൽ. അസമിലെ പാവപ്പെട്ടവർ പൗരത്വം തെളിയിക്കാൻ പണം ചെലവാക്കേണ്ട അവസ്ഥയാണെന്ന് മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു . അമ്പലപ്പുഴ വളഞ്ഞ വഴിയിൽ നിന്നാണ് മാർച്ച് ആരംഭിച്ചത്. കെ.സി വേണുഗോപാലിൽ നിന്നും എം ലിജു പതാകയേറ്റുവാങ്ങി. ലോംഗ് മാർച്ചില്‍ നിരവധി പ്രവർത്തകർ അണിനിരന്നു. റാലിയിയിൽ വൻ ജനപങ്കാളിത്തമാണ് ഉണ്ടായത്. മാർച്ച് ആലപ്പുഴയിൽ സമാപിച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ എം മുരളി, കെ.പി.സി.സി ട്രഷറർ ജോൺസൺ എബ്രഹാം, കെ.പി.സി.സി സെക്രട്ടറിമാരായ കെ.പി ശ്രീകുമാർ, മാന്നാർ അബ്ദുൾ ലത്തീഫ്, മുൻ ഡി.സി.സി പ്രസിന്‍റ് എ.എ ഷുക്കൂർ തുടങ്ങിയവർ പങ്കെടുത്തു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in