Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പൗരത്വ ഭേദഗതി നിയമത്തിനെതിരായ ശക്തമായ ജനവികാരത്തിന്‍റെ പ്രതിഫലനമായി ടി.എൻ പ്രതാപൻ എംപി നയിച്ച ലോംഗ് മാർച്ച്

പൗരത്വ ഭേദഗതി നിയമത്തിനെതിരായ ശക്തമായ ജനവികാരത്തിന്‍റെ പ്രതിഫലനമായി ടി.എൻ പ്രതാപൻ എംപി നയിച്ച ലോംഗ് മാർച്ച്
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയാർജിച്ചാണ് ടി.എൻ പ്രതാപൻ എംപി നയിച്ച ലോംഗ് മാർച്ച് സമാപിച്ചത്. തൃശൂർ ജില്ലയിലെ കോൺഗ്രസ് സംഘടനാ സംവിധാനത്തിനും മാർച്ചിന്‍റെ വൻ വിജയം ആത്മവിശ്വാസം പകർന്നു. കൃത്യമായ മുന്നൊരുക്കങ്ങളോടെയാണ് ടി എൻ പ്രതാപൻ എം പി ലോംഗ് മാർച്ച് സംഘടിപ്പിച്ചത്. പൗരത്വ ഭേദഗതി നിയമത്തിന് എതിരായ പ്രതിഷേധത്തിൽ യോജിക്കാവുന്ന എല്ലാ സാമൂഹിക സംഘടനകളുടെയും പിന്തുണ ഉറപ്പാക്കാൻ മാർച്ചിലൂടെ കഴിഞ്ഞു. അതേസമയം എസ് ഡി പി ഐ ഉൾപ്പെടെയുള്ള തീവ്ര സ്വഭാവമുള്ള സംഘടനകളെ മാറ്റി നിർത്തുകയും ചെയ്തു. ഗുരുവായൂരിൽ നിന്നും തൃപ്രയാറിലേക്ക് നടന്ന ലോംഗ് മാർച്ച് അക്ഷരാർത്ഥത്തിൽ തീരദേശ മേഖലകളെ ഇളക്കി മറിച്ചാണ് കടന്നു പോയത്. ദേശീയ പതാകയ്ക്ക് കീഴിൽ അണിനിരന്ന ആയിരങ്ങൾ നിയമത്തിനെതിരായ ശക്തമായ ജനവികാരത്തിന്‍റെ പ്രതിഫലനമായി മാറി. രാത്രി തൃപ്രയാറിൽ മാർച്ച് സമാപിക്കുമ്പോഴും ചോരാത്ത ആവേശത്തോടെ പ്രവർത്തകർ മതേതര ഭാരതത്തിനായി മുദ്രാവാക്യം മുഴക്കി. സമാപന സമ്മേളനം യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ ഉദ്ഘാടനം ചെയ്തു. https://www.youtube.com/watch?v=FQig4DSdFUY

Related articles

See all
Latest News

വന്‍ വ്യവസായികള്‍ക്ക് തഴച്ചുവളരാന്‍ ചെറുകിടക്കാരെ മോദി സര്‍ക്കാര്‍ ബലിയാടാക്കി; നോട്ട് നിര...

Latest News

കൊടകര കുഴല്‍പ്പണം : തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി എത്തിച്ചതെന്ന് പൊലീസ് കോടതിയില്‍

Kerala

തൃശൂർ പൂരം 23 ന് ; കെങ്കേമമാക്കാന്‍ ഒരുക്കങ്ങള്‍ തകൃതി, കൊവിഡ് പ്രൊട്ടോക്കോള്‍ കർശനം

Kerala

മുൻ ഡിസിസി അധ്യക്ഷന്‍ ഭാസ്‌കരൻ നായർ അന്തരിച്ചു

Save your stories

Sign in