Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ലോക്‌സഭ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് നേതൃയോഗങ്ങള്‍ തുടങ്ങി

ലോക്‌സഭ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് നേതൃയോഗങ്ങള്‍ തുടങ്ങി
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃയോഗങ്ങള്‍ ആരംഭിച്ചു. ആദ്യഘട്ടമായി കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി അംഗങ്ങളെ ഉള്‍പ്പെടുത്തിയുള്ള സംവാദങ്ങള്‍ തിരുവനന്തപുരം ഡി.സി.സി ഓഫീസില്‍ നടത്തി. തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, തിരുവനന്തപുരം എം.പി ശശി തരൂര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സംവാദം. ശക്തി പ്രോജക്ടിലൂടെ വോട്ടര്‍മാരുടെ വിവരങ്ങള്‍ ശേഖരിക്കുക, വീടുകള്‍ കേന്ദ്രീകരിച്ച് സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളുടെ ഭരണപരാജയത്തെക്കുറിച്ച് ബോധവത്കരണ പരിപാടികള്‍ എന്നിവ ആരംഭിക്കാന്‍ യോഗത്തില്‍ തീരുമാനമായി. മോദി സര്‍ക്കാരിന്റെ പരാജയങ്ങളെക്കുറിച്ചു സാധാരണക്കാരെ ബോധവത്കരിക്കുന്നതിന് പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്ന് ശശി തരൂര്‍ എം.പി നിര്‍ദ്ദേശിച്ചു. ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വഷളാക്കിയതിന് പിന്നില്‍ ബി.ജെ.പിയുടെ രാഷ്ട്രീയ നാടകങ്ങളാണ്. ഓര്‍ഡിനന്‍സിലൂടെ പരിഹരിക്കാവുന്ന വിഷയത്തെ വഷളാക്കിയ ബി.ജെ.പിക്ക് വോട്ടുചെയ്താല്‍ അതിന്റെ ഗുണം ലഭിക്കുന്നത് സി.പി.എമ്മിനായിരിക്കും - ശശിതരൂര്‍ പറഞ്ഞു.

Related articles

See all
Popular News

മാസപ്പടി കേസ്: പിണറായി വിജയന് ഹൈക്കോടതിയില്‍ തിരിച്ചടി; സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയുള്ള...

Popular News

കേരള ടൂറിസത്തിന് പുത്തന്‍ ഉണര്‍വ്; പുതിയ ടൂറിസം സര്‍ക്യൂട്ടുകളും ഗ്രാമീണ ടൂറിസം പദ്ധതിയും...

Popular News

പത്മശ്രീ ചെറുവയൽ രാമന്റെ സംസ്കാര ചടങ്ങുകൾ ഇന്ന്; ഔദ്യോഗിക ബഹുമതികളോടെ വിടനല്‍കും

Popular News

പി.എം. ശ്രീ പദ്ധതി: ഏകപക്ഷീയമായി പിന്മാറാനാകില്ലെന്ന് വിദ്യാഭ്യാസമന്ത്രി; ഫണ്ട് തടഞ്ഞുവച്ച...

Save your stories

Sign in