Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സംസ്ഥാനത്ത് ഇടിമിന്നൽ മുന്നറിയിപ്പ് തുടരുന്നു

സംസ്ഥാനത്ത് ഇടിമിന്നൽ മുന്നറിയിപ്പ് തുടരുന്നു
സംസ്ഥാനത്ത് ഇടിമിന്നൽ മുന്നറിയിപ്പ് തുടരുന്നു. കടുത്ത വേനലിന് പിന്നാലെയെത്തിയ മഴയും അതിനോടൊപ്പമുള്ള ഇടിമിന്നലും വോട്ടെടുപ്പ് ദിവസവും തുടർന്നേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അതെ സമയം കോട്ടയത്ത് ഇടിമിന്നലേറ്റ് അമ്മയ്ക്കും മകനും പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടേയും പരിക്ക് ഗുരുതരമല്ല. 21, 23 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിയോടും മിന്നലോടും കൂടിയ മഴയ്ക്കും കാറ്റിനും സാദ്ധ്യതയുണ്ടെന്നാണു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചിലയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിക്കാനും സാദ്ധ്യതയുണ്ട്. അതേസമയം ഇന്നലെ മുണ്ടക്കയത്ത് ഇടിമിന്നലേറ്റ്  അമ്മയ്ക്കും മകനും പരിക്കേറ്റു. വേങ്ങത്താനം തടത്തിൽ മഞ്ജു, മകൻ 15 വയസുകാരൻ അരവിന്ദ് എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഞ്ജുവിൻറെയും മകൻറെയും പരിക്ക് ഗുരുതരമല്ല. ഇന്ന് പാലക്കാട് ശക്തമായ മഴയ്ക്കുള്ള സാഹചര്യമുള്ളതിനാൽ ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 2നും രാത്രി 8നും ഇടയ്ക്ക് മിന്നൽ ശക്തമാകാൻ സാദ്ധ്യതയുള്ളതിനാൽ അതീവ ജാഗ്രതപുലർത്തണം.

Related articles

See all
Popular News

കേരളത്തിന് ചരിത്ര നേട്ടം; ആദ്യ വിസ്റ്റാഡോം കോച്ച് കൊല്ലം - ചെങ്കോട്ട പാതയിലേക്ക്

Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Popular News

കിഫ്ബി ക്രമക്കേടിൽ നടപടി കടുപ്പിച്ച് സർക്കാർ: കണ്ണൂരിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം

Popular News

മാസപ്പടിയിലെ ഇ.ഡി നീക്കം: പിണറായിയെ ചോദ്യം ചെയ്യാനൊരുങ്ങവെ സി.പി.എമ്മിൽ ആശങ്കയും അമർഷവും

Save your stories

Sign in