Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ആരോപണങ്ങള്‍ അന്വേഷിക്കാന്‍ കത്ത് നല്‍കി; ഒറ്റവരിയില്‍ പ്രതികരണം അവസാനിപ്പിച്ച് എഡിജിപി എം.ആര്‍ അജിത്കുമാര്‍

ആരോപണങ്ങള്‍ അന്വേഷിക്കാന്‍ കത്ത് നല്‍കി; ഒറ്റവരിയില്‍ പ്രതികരണം അവസാനിപ്പിച്ച് എഡിജിപി എം.ആര്‍ അജിത്കുമാര്‍
  കോട്ടയം: പി.വി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങള്‍ സര്‍ക്കാര്‍ സംവിധാനത്തില്‍ അന്വേഷിക്കട്ടെയെന്ന് എഡിജിപി എം.ആര്‍ അജിത്കുമാര്‍. അതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്ത് നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങളെ കണ്ട എഡിജിപി ഒറ്റവരിയില്‍ പ്രതികരണം അവസാനിപ്പിച്ച് മടങ്ങുകയും ചെയ്തു. പോലീസ് അസോസിയേഷന്‍ യോഗത്തില്‍ പങ്കെടുത്ത ശേഷമാണ് എഡിജിപി മാധ്യമങ്ങളെ കണ്ടത്. വിവാദവുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചെങ്കിലും എല്ലാ ചോദ്യങ്ങള്‍ക്കുമായാണ് ഒറ്റവരിയില്‍ പ്രതികരണം അവസാനിപ്പിച്ചത്. പി.വി അന്‍വറിന്‍റെ ആരോപണങ്ങളില്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു. പോലീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ തന്നെ അന്വേഷിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ചുമതലയില്‍ നിന്ന് മാറിനിന്ന് അന്വേഷണം നേരിടുമോയെന്ന ചോദ്യത്തിനൊന്നും അജിത്ത് കുമാര്‍ മറുപടി പറഞ്ഞില്ല. സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധം, അനധികൃത സ്വത്ത് സമ്പാദനം, മന്ത്രിമാരുടെ അടക്കം ഫോണ്‍ ചോര്‍ത്തല്‍ തുടങ്ങി ഗുരുതര ആരോപണങ്ങളാണ് പി.വി അന്‍വര്‍ അജിത്കുമാറിനെതിരെ ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കെതിരേയും അന്‍വര്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.  

Related articles

See all
Latest News

പുതുപ്പള്ളിയിൽ ഇവിഎം സുരക്ഷയിൽ ആശങ്ക; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ചാണ്ടി ഉമ്മൻ

Latest News

"ഇത് വർഷങ്ങളായുള്ള വേട്ടയാടലിനെതിരെയുള്ള പ്രതിഷേധം"; കറുത്ത വസ്ത്രമണിഞ്ഞ് വോട്ട് രേഖപ്പെടു...

Latest News

"വേട്ടയാടിയവർക്ക് വിധി കൽപ്പിക്കാൻ പുതുപ്പള്ളി"; ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി യുഡിഎഫ് മുഖ്...

Latest News

'കലാശക്കൊട്ട് വേണ്ട; വോട്ട് കുറഞ്ഞാലും സാരമില്ല, ഒരാൾക്കെങ്കിലും വീട് ലഭിക്കട്ടെ'; പുതുപ്പ...

Save your stories

Sign in