Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'കൊച്ചി നഗരത്തോട് എല്‍ഡിഎഫ് സര്‍ക്കാര്‍ കാട്ടിയത് കടുത്ത അനാസ്ഥ'; യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി

'കൊച്ചി നഗരത്തോട് എല്‍ഡിഎഫ് സര്‍ക്കാര്‍ കാട്ടിയത് കടുത്ത അനാസ്ഥ'; യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി
കൊച്ചി കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായി യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് പത്രിക പുറത്തിറക്കിയത്. മാലിന്യമുക്തമായ കൊച്ചിയും കൊതുകുരഹിതമായ കാനകളും ഗതാഗതക്കുരുക്കില്‍ നിന്നുള്ള മോചനവും തെരുവ് നായ്ക്കളുടെ ശല്യം ഇല്ലാതെ, മയക്കുമരുന്ന് ലോബികളെ ഇല്ലായ്മ ചെയ്തു ശാന്തമായ നഗര ജീവിതവും ഉറപ്പു നല്‍കുന്നതാണ് യുഡിഎഫ് പ്രകടനപത്രിക. കൊച്ചി കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായി യുഡിഎഫ് പ്രകടന പത്രിക എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പുറത്തിറക്കി.  കൊച്ചി നഗരത്തോട് എല്‍ഡിഎഫ് സര്‍ക്കാരും നഗരസഭ ഭരണസമിതിയും കാട്ടിയത് കടുത്ത അനാസ്ഥയെന്ന് കെ സി വേണുഗോപാല്‍ ആരോപിച്ചു. നഗരത്തിന്റെ മുന്നേറ്റത്തിനും വികസനത്തിനും വേണ്ടി യാതൊന്നും ചെയ്യാത്ത ഇടതുമുന്നണിയെ ജനം തിരിച്ചറിയുന്നുണ്ടെന്നും ആ വികാരം ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും കെ സി വേണുഗോപാല്‍ എം പി പറഞ്ഞു. മാലിന്യമുക്തമായ കൊച്ചിയും കൊതുകുരഹിതമായ കാനകളും ഗതാഗതക്കുരുക്കില്‍ നിന്നുള്ള മോചനവും തെരുവ് നായ്ക്കളുടെ ശല്യം ഇല്ലാതെ, മയക്കുമരുന്ന് ലോബികളെ ഇല്ലായ്മ ചെയ്തു ശാന്തമായ നഗര ജീവിതവും ഉറപ്പു നല്‍കുന്നതാണ് യുഡിഎഫ് പ്രകടനപത്രിക. ശാസ്ത്രീയമായ പഠനങ്ങള്‍ നടത്തിയ ജൈവമാര്‍ഗ്ഗങ്ങള്‍ ഉള്‍പ്പെടെ നടപ്പിലാക്കി കൊതുക് നിര്‍മ്മാര്‍ജ്ജനം കാര്യക്ഷമമാക്കും.ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ച പ്രകടനപത്രിക പ്രകാശന ചടങ്ങില്‍ എം എല്‍ എ മാരായ കെ ബാബു, റോജി എം ജോണ്‍, ടി ജെ വിനോദ്, ഉമാ തോമസ്, അന്‍വര്‍ സാദത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

Related articles

See all
Popular News

ശബരിമല സ്വര്‍ണ്ണക്കേസ്: കേന്ദ്ര ലാബിലെ പരിശോധനാ ഫലം ലഭിക്കാന്‍ പത്ത് ദിവസം കൂടി

Latest News

"വനത്തിലാണ്, വനവാസത്തിനല്ല, ഇത് ഉല്ലാസയാത്ര; മേയ് നാലിന് വിസ്മയം സംഭവിക്കും"; ട്രക്കിംഗുമാ...

Latest News

കേരളം കാത്തിരുന്ന 'വികസന വിസ്മയം'; ശബരിമലയ്ക്ക് നിയമപരിരക്ഷ നല്‍കും; യുഡിഎഫ് പത്രികയിലെ വമ...

Latest News

കേരളത്തിന് യുഡിഎഫിന്റെ 'കൈത്താങ്ങ്'; കേരളം ഉറ്റുനോക്കുന്ന യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്...

Save your stories

Sign in