Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

'നീലക്കണ്ണുകളുള്ളൊരു വെണ്‍ മേഘ പക്ഷി...'; രഞ്ജിത്ത് ചിത്രം 'ലോ ആന്‍ഡ് ഓര്‍ഡറി'ലെ ആദ്യ വീഡിയോ ഗാനമെത്തി

'നീലക്കണ്ണുകളുള്ളൊരു വെണ്‍ മേഘ പക്ഷി...'; രഞ്ജിത്ത് ചിത്രം 'ലോ ആന്‍ഡ് ഓര്‍ഡറി'ലെ ആദ്യ വീഡിയോ ഗാനമെത്തി

കൊച്ചി: രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'ലോ ആന്‍ഡ് ഓര്‍ഡറി'ലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. 'നീലക്കണ്ണുകളുള്ളൊരു വെണ്‍ മേഘ പക്ഷി... വാനില്‍ ചിറകുവിരിച്ചു പറക്കും...' എന്ന് തുടങ്ങുന്ന മനോഹരമായ ഗാനമാണ് പ്രൊമോഷന്റെ ഭാഗമായി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. പ്രശസ്ത ഗാനരചയിതാവ് ഷിബു ചക്രവര്‍ത്തിയുടെ വരികള്‍ക്ക് നവാഗതനായ ജോ ഡാനിയേല്‍ കുര്യാക്കോസ് ഈണം പകര്‍ന്ന്, യുവഗായകന്‍ കപില്‍ കപിലനാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഈ ചിത്രത്തിലൂടെ ഒരു പുതിയ സംഗീത സംവിധായകനെക്കൂടി മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തുകയാണ് സംവിധായകന്‍ രഞ്ജിത്ത്.

'തുടരും' എന്ന സിനിമയിലെ ജോര്‍ജ് സാറിനെ അവതരിപ്പിച്ച് കൈയ്യടി നേടിയ പ്രകാശ് വര്‍മ്മ, മലയാളത്തിന്റെ മുന്‍നായികയും സമീപകാലത്ത് 'ബ്ലാസ്റ്റ്' എന്ന തമിഴ് ചിത്രത്തിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുകയും ചെയ്ത അഭിരാമി എന്നിവരുടെ ഷോട്ടുകളിലൂടെയാണ് ഗാനം ആരംഭിക്കുന്നത്. തുടര്‍ന്ന് അഞ്ചു ചെറുപ്പക്കാരുടെ ആനന്ദ മുഹൂര്‍ത്തങ്ങളിലേക്കും അവരുടെ കുടുംബ ജീവിതത്തിലേക്കുമൊക്കെ കടന്നുചെല്ലുന്ന ഗാനം, മനോഹരമായ നിരവധി ദൃശ്യവിരുന്നുകളിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ലൊക്കേഷനുകളുടെ ഭംഗികൊണ്ടും ഈണത്തിന്റെ വശ്യതകൊണ്ടും യൂത്തിനെ ഏറെ ആകര്‍ഷിക്കുന്ന രീതിയിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്.

സത്യം സിനിമാസ്, മഹാ സുബൈര്‍ മൂവി ക്ഷേത്രയുടെ ബാനറില്‍ പ്രേമചന്ദ്രന്‍ എ.ജി, മഹാ സുബൈര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന 'ലോ ആന്‍ഡ് ഓര്‍ഡര്‍' വരുന്ന സെപ്റ്റംബര്‍ നാലിന് തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. പൂര്‍ണ്ണമായും ഒരു പോലീസ് സ്റ്റോറി പശ്ചാത്തലത്തില്‍, റിയലിസ്റ്റിക് ആക്ഷന്‍ ത്രില്ലര്‍ ജോണറിലാണ് ചിത്രം അവതരിപ്പിക്കുന്നത്. വലിയ മുതല്‍മുടക്കില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം കൊച്ചി, തിരുവനന്തപുരം, കോട്ടയം, വയനാട്, കണ്ണൂര്‍ എന്നിവിടങ്ങളിലായി 90 ദിവസത്തോളമെടുത്താണ് പൂര്‍ത്തിയാക്കിയത്.

ദക്ഷിണേന്ത്യന്‍ സിനിമയിലെ പ്രമുഖ ആക്ഷന്‍ കൊറിയോഗ്രാഫര്‍മാരായ ഫീനിക്‌സ് പ്രഭു, പി.സി. സ്റ്റണ്ട്‌സ്, മാഫിയ ശശി എന്നിവരാണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത്. ഋതു ദേവ് അയ്യപ്പന്‍, ഷനൂദ് ഇബ്രാഹിം, ഡോണ്‍ മൈക്കിള്‍, സജന്‍ സുദര്‍ശന്‍, നിജാദ് ബാബു തോമസ്, ഷെര്‍ഷ ഷെരിഫ്, റിനോഷ് ജോര്‍ജ്, അമല്‍ ജോസ് ആന്റണി, ബോബി കുര്യന്‍, വി.കെ. പ്രകാശ്, സുരേഷ് കൃഷ്ണ, ജോയ് മാത്യു, ദേവന്‍, ആനന്ദ് മന്‍മഥന്‍, ജോണി ആന്റണി, ഭീമന്‍ രഘു, നന്ദു, ജെയ്‌സ് ജോസ്, അസിം ജമാല്‍, ഗായത്രി അശോക്, അജയ് വാസുദേവ്, ശങ്കര്‍ രാമകൃഷ്ണന്‍, നന്ദന്‍ ഉണ്ണി, അക്ഷയ് രാധാകൃഷ്ണന്‍, മോഹന്‍ ജോസ്, മാധുരി, സാബുമോന്‍, ഗുണ്ടു കാട് സാബു, മുരുകന്‍, സന്ധ്യാ രാജേന്ദ്രന്‍, വൈഷ്ണവി, രമാദേവി, അംബികാ നായര്‍ തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

മറ്റു അണിയറ പ്രവര്‍ത്തകര്‍:

   

  • പശ്ചാത്തല സംഗീതം: ബിജിപാല്‍

       
  • ഛായാഗ്രഹണം: പ്രശാന്ത് രവീന്ദ്രന്‍

     
  •   എഡിറ്റിംഗ്: മനോജ് കണ്ണോത്ത്

       
  • കലാസംവിധാനം: സാബു റാം

       
  • മേക്കപ്പ്: റോഷന്‍ എന്‍. ജി

     
  • കോസ്റ്റ്യൂം ഡിസൈന്‍: സമീരാ സനീഷ്

       
  • സൗണ്ട് ഡിസൈന്‍: കിഷന്‍ സപ്ത

       
  • ലൈന്‍ പ്രൊഡ്യൂസര്‍: സുനില്‍ സിംഗ്

       
  • ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: വി. ബോസ്

       
  • കാസ്റ്റിംഗ് ഡയറക്ടര്‍: ശാലിനി

       
  • പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രശാന്ത് നാരായണന്‍

       
  • പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: പ്രസാദ് നമ്പ്യാങ്കാവ്

       
  • സ്റ്റില്‍സ്: പ്രേംലാല്‍ പട്ടാഴി

       
  • ഡിസൈന്‍: ആന്റണി സ്റ്റീഫന്‍

       
  • പി.ആര്‍.ഒ: വാഴൂര്‍ ജോസ്

Related articles

See all
Popular News

രമേഷ് വർമ്മയുടെ 'മഹാവീർ കർണ്ണ'യിൽ കർണ്ണനായി രാഘവ ലോറൻസ്; 150 കോടിയുടെ ബ്രഹ്മാണ്ഡ ചിത്രം 20...

Popular News

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന് ഗുജറാത്തില്‍; നാലാം പുരസ്‌കാരം ഏറ്റുവാങ്ങാന...

Popular News

'നരിവേട്ട'യ്ക്ക് ശേഷം പ്ലസ് വൺ, പ്ലസ് ടു കുട്ടികളുടെ കഥയുമായി പുതിയ റോം കോം ചിത്രം; ചിത്രീ...

Popular News

പിസ്റ്റളിന്റെ കാഞ്ചിയില്‍ പരതുന്ന ഷൈന്‍ ടോം ചാക്കോ; ലഹരിവിരുദ്ധ പോരാട്ട കഥയുമായി 'ഡാന്‍സാഫ...

Save your stories

Sign in