CHOORALMALA| മുണ്ടക്കൈയ്യില്‍ വീണ്ടും ഉരുള്‍പൊട്ടല്‍? ബെയ്‌ലി പാലത്തിന് സമീപം കുത്തൊഴുക്ക്
Jaihind TV News Report
Jaihind TV Web Desk
June 25, 2025
1 min read
•
Updated: June 04, 2026
വയനാട് ചൂരല്‍മലയില്‍ വീണ്ടും മണ്ണിടിച്ചിലെന്ന് സൂചന. കനത്ത മഴയില്‍ വയനാട് മുണ്ടക്കൈ പുന്നപ്പുഴ കുത്തിയൊലിച്ച് ഒഴുകുന്നതിനാല്‍ ചൂരല്‍മലയില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിപ്പിച്ചു. ബെയ്‌ലി പാലത്തിന് തൊട്ടുതാഴെ കൂടിയാണ് പുന്നപ്പുഴ കുത്തിയൊലിച്ചൊഴുകുന്നത്. കഴിഞ്ഞ വര്‍ഷം ഉരുള്‍പ്പൊട്ടലുണ്ടായപ്പോഴാണ് മുണ്ടക്കൈ ചൂരല്‍മല പ്രദേശത്ത് ബെയ്‌ലി പാലം നിര്‍മ്മിച്ചത്. പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മുണ്ടക്കൈ- അട്ടമല റോഡ് മുങ്ങി.
ഇന്നലെ വൈകീട്ട് മുതല്‍ പ്രദേശത്ത് കനത്തമഴയാണ് ലഭിക്കുന്നത്. പ്രദേശത്ത് 100 മില്ലിമീറ്റര്‍ മഴ ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മഴ കനത്തോടെയാണ് പുന്നപ്പുഴയില്‍ ഒഴുക്ക് ശക്തമായത്. പുഴ കുത്തിയൊലിച്ച് ഒഴുകുന്നത് മലയില്‍ മണ്ണിടിച്ചില്‍ ഉണ്ടായത് കൊണ്ടാണോ എന്ന സംശയത്തില്‍ റവന്യൂ അധികൃതര്‍ പരിശോധന ആരംഭിച്ചിട്ടുണ്ട്. പ്രാഥമിക പരിശോധനയില്‍ മണ്ണിടിച്ചില്‍ ഒന്നും ഉണ്ടായിട്ടില്ല എന്നാണ് അധികൃതരുടെ നിഗമനം. എന്നാല്‍ വിശദമായി പരിശോധിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളൂ എന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞവര്‍ഷം ഉരുള്‍പൊട്ടല്‍ ഉണ്ടായതിനെ തുടര്‍ന്ന് നാശംവിതച്ച പ്രദേശത്ത് കൂടിയാണ് പുഴ കലങ്ങി ഒഴുകുന്നത്. നിലവില്‍ ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പുഴ കലങ്ങി ഒഴുകുന്ന ഭാഗത്തിന് സമീപം വീടുകള്‍ ഒന്നുമില്ല. കഴിഞ്ഞവര്‍ഷത്തെ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പ്രദേശത്തുള്ളവരെ മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്. അതിനാല്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10