Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മാധ്യമങ്ങളെ നായ്ക്കളോട് ഉപമിച്ചത് അപലപനീയം: എം.ബി. രാജേഷിനെതിരെ കെ.യു.ഡബ്ല്യു.ജെ

മാധ്യമങ്ങളെ നായ്ക്കളോട് ഉപമിച്ചത് അപലപനീയം: എം.ബി. രാജേഷിനെതിരെ കെ.യു.ഡബ്ല്യു.ജെ

തിരുവനന്തപുരം: മാധ്യമങ്ങളെ കടുത്ത ഭാഷയില്‍ അധിക്ഷേപിക്കുന്ന മുന്‍ മന്ത്രി എം.ബി. രാജേഷിന്റെ നിലപാട് അത്യന്തം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെ.യു.ഡബ്ല്യു.ജെ). ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ അമേരിക്കന്‍ യാത്രയുമായി ബന്ധപ്പെട്ട് എം.ബി. രാജേഷ് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് രാഷ്ട്രീയ വിഷയങ്ങള്‍ സംസാരിക്കുന്നതിനേക്കാള്‍, മാധ്യമങ്ങള്‍ക്ക് മേല്‍ കുതിരകയറാനാണ് ശ്രമിക്കുന്നതെന്നും സംഘടന കുറ്റപ്പെടുത്തി. മാധ്യമപ്രവര്‍ത്തകരെ നായ്ക്കളോട് ഉപമിച്ചാണ് അദ്ദേഹത്തിന്റെ കുറിപ്പ് കത്തിക്കയറുന്നതെന്നും ഇത് ജനാധിപത്യപരമായ ശൈലിയല്ലെന്നും യൂണിയന്‍ ചൂണ്ടിക്കാട്ടി.

ഏതൊരു വിഷയത്തെയും ആധികാരികമായ വിവരങ്ങളുടെയും ന്യായങ്ങളുടെയും അടിസ്ഥാനത്തില്‍ ജനങ്ങള്‍ക്ക് മുന്നിലേക്ക് കൊണ്ടുവരികയും തങ്ങളുടെ രാഷ്ട്രീയം ബോധ്യപ്പെടുത്തുകയും ചെയ്യേണ്ടത് അതിനെ എതിര്‍ക്കുന്ന വിഭാഗത്തിന്റെ പ്രഥമ ഉത്തരവാദിത്തമാണ്. എന്നാല്‍ അതിന് കഴിയാതെ വരുമ്പോള്‍ മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റുള്ളവരെ പഴിചാരി രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് രാഷ്ട്രീയ കാപട്യമാണെന്ന് കെ.യു.ഡബ്ല്യു.ജെ തുറന്നടിച്ചു. മാധ്യമങ്ങളിലൂടെയാണ് സമൂഹത്തിലെ അരുതായ്മകളെല്ലാം എന്നും പൊതുജനങ്ങള്‍ അറിയുന്നത്.

മാധ്യമങ്ങളുടെ മൂര്‍ച്ചയറിയാതെ ഒരു ഭരണകൂടവും കേരളത്തിന്റെ ചരിത്രത്തില്‍ കടന്നുപോയിട്ടില്ല. കൊടികളുടെ നിറഭേദങ്ങളോ കാലഘട്ടങ്ങളോ ഇതിന് ഒരുകാലത്തും തടസ്സമായിട്ടില്ലെന്നതാണ് കേരളത്തിന്റെ മാധ്യമ ചരിത്രത്തെ സുവര്‍ണ്ണ ശോഭയില്‍ നിര്‍ത്തിയിരിക്കുന്നത്. അപവാദ പ്രചാരണങ്ങളും വക്രീകരണങ്ങളും കൊണ്ട് ആ മാധ്യമ ചരിത്രത്തെ മായ്ച്ചുകളയാന്‍ കഴിയില്ലെന്നും വാര്‍ത്താക്കുറിപ്പില്‍ ഓര്‍മ്മിപ്പിക്കുന്നു.

തങ്ങളുടെ എതിരാളികളെ മാത്രമേ മാധ്യമങ്ങള്‍ വിമര്‍ശിക്കാവൂ എന്നും തങ്ങളെ കുറ്റം പറയാന്‍ പാടില്ലെന്നുമുള്ള ശാഠ്യം ജനാധിപത്യ ബോധത്തിന് നിരക്കുന്നതല്ല. മാധ്യമങ്ങളെ മാധ്യമ ധാര്‍മ്മികത പഠിപ്പിക്കാന്‍ ആവേശം കാണിക്കുന്നവര്‍ പ്രാഥമികമായി ജനാധിപത്യ മൂല്യങ്ങള്‍ മറക്കാതിരിക്കുന്നതാണ് അഭികാമ്യമെന്ന് യൂണിയന്‍ പ്രസിഡന്റ് കെ.പി. റജിയും ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാളും ചേര്‍ന്ന പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.

Related articles

See all
Popular News

സംസ്ഥാനത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാത്തൂർ; രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ തമിഴ്‌നാട്...

Popular News

മാസപ്പടിയിലും ഹവാല ഇടപാടിലും കുരുക്ക്; പിണറായിക്കും റിയാസിനും വീണയ്ക്കും എതിരായ എഫ്.ഐ.ആർ വ...

Popular News

സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് കോഴിക്കോട് ഒരുങ്ങി; ഒക്ടോബർ 25 മുതൽ 31 വരെ കായികമാമാങ്കം

Popular News

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് പിണറായിയും ഭാര്യ കമലയും വിദേശത്ത് കഴിഞ്ഞത് 123 ദിവസങ്ങ...

Save your stories

Sign in