Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം; സിപിഎം നേതാക്കള്‍ക്ക് എതിരെ പൊലീസില്‍ പരാതി

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം; സിപിഎം നേതാക്കള്‍ക്ക് എതിരെ പൊലീസില്‍ പരാതി
തൃശൂര്‍ : കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം നടത്തിക്കൊടുക്കാന്‍ കൂട്ടുനിന്നെന്നാരോപിച്ച് സിപിഐഎം നേതാക്കള്‍ക്ക് എതിരെ പൊലീസില്‍ പരാതി. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, മന്ത്രി വി ശിവന്‍കുട്ടി, എ എ റഹീം എംപി എന്നിവര്‍ക്ക് എതിരെയാണ് പരാതി. യൂത്ത് കോണ്‍ഗ്രസ്സ് കുന്നംകുളം നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് വിഘ്നേശ്വര പ്രസാദാണ് കുന്നംകുളം പൊലീസില്‍ പരാതി നല്‍കിയത്. പോക്‌സോ, ശൈശവ വിവാഹ നിരോധന നിയമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസ് ചുമത്തണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് 11ന് തിരുവനന്തപുരത്തെ അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തിലെ ശ്രീനാരായണ ഗുരുവിന്റെ പ്രതിഷ്ഠയ്ക്ക് മുന്നില്‍ നടന്ന ചടങ്ങിലാണ് കുംഭമേള വൈറല്‍ താരം മൊണാലിസയും ഫര്‍മാനും വിവാഹിതരായത്. മുസ്ലീം യുവാവുമായുള്ള വിവാഹത്തിന് ബന്ധുക്കള്‍ എതിര്‍പ്പുയര്‍ത്തിയതോടെ ആണ് പെണ്‍കുട്ടിയും ഫര്‍മാനും കേരളത്തില്‍ എത്തിയത്. തിരുവനന്തപുരത്തെ തമ്പാനൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തിയ ഇരുവരും വിവാഹം നടത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, മന്ത്രി വി ശിവന്‍കുട്ടി, എഎ റഹീം എംപി എന്നിവരുടെ സാന്നിധ്യത്തിലാണ് വിവാഹം നടന്നത്.

Related articles

See all
Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Popular News

കിഫ്ബി ക്രമക്കേടിൽ നടപടി കടുപ്പിച്ച് സർക്കാർ: കണ്ണൂരിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം

Popular News

മാസപ്പടിയിലെ ഇ.ഡി നീക്കം: പിണറായിയെ ചോദ്യം ചെയ്യാനൊരുങ്ങവെ സി.പി.എമ്മിൽ ആശങ്കയും അമർഷവും

Save your stories

Sign in