Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും കൊവിഡ് വാക്സിനേഷൻ ക്യാമ്പ് നടത്തി കെ.എസ്.യു

വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും കൊവിഡ് വാക്സിനേഷൻ ക്യാമ്പ് നടത്തി കെ.എസ്.യു
തിരുവനന്തപുരം : യൂണിവേഴ്സിറ്റി പരീക്ഷകൾ തുടങ്ങിയിട്ടും വിദ്യാർത്ഥികൾക്ക് കൊവിഡ് വാക്സിനേഷൻ യഥാസമയം ലഭ്യമാക്കാത്തതിൽ പ്രതിഷേധിച്ച് കെ.എസ്.യു മാർ ഇവാനിയോസ് കോളേജ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോളേജ് വിദ്യാർത്ഥികൾക്കും കുടുംബാംഗങ്ങൾക്കുമായി വാക്സിനേഷൻ ഡ്രൈവ് നടത്തി. 150 ഓളം പേർ വാക്സിനേഷന്‍ ക്യാമ്പില്‍ പങ്കെടുത്തു. വെസ്റ്റ് ഫോർട്ടിലെ എസ്.പി ഹോസ്പിറ്റലുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തിയത്‌. നിർധന വിദ്യാർത്ഥികൾക്കുള്ള സൗജന്യ വാക്സിനേഷൻ എൻജിഒ സർവോദയ വിചാർ മണ്ഡൽ സ്പോൺസർ ചെയ്തു. കൊവിഡ് പടരുന്ന സാഹചര്യം ഒഴിവാക്കുന്നതിനും ഭയരഹിതമായി പരീക്ഷ എഴുതുന്നതിനും എല്ലാ വിദ്യാർത്ഥികൾക്കും അതാത് കോളേജ് ക്യാമ്പസിൽ വെച്ച് സൗജന്യ വാക്സിനേഷൻ ക്യാമ്പുകൾ നടത്തണമെന്ന് യൂണിറ്റ് പ്രസിഡന്‍റ് പൂജ ശ്യാം ആവശ്യപ്പെട്ടു. പൂജ ശ്യാമിന് പുറമെ ഭാരവാഹികളായ അബ്ദുള്ള, അർജുൻ, സിറിൽ, ജില്ലാ കമ്മിറ്റി അംഗങ്ങളായ സാൻജോസ്, നീബു തുടങ്ങിയവർ വാക്സിനേഷന്‍ ഡ്രൈവിന് നേതൃത്വം നൽകി.

Related articles

See all
Latest News

പോലീസ് ജീപ്പ് പാർവതി പുത്തനാറിലേക്ക് മറിഞ്ഞു; രണ്ടു പോലീസുകാർക്ക് അത്ഭുത രക്ഷപ്പെടല്‍

Latest News

ടിപി വധക്കേസ് പ്രതികളുടെ ശിക്ഷാ ഇളവ്: ഗൂഢാലോചന തുടങ്ങിയത് 2022 മുതല്‍, പിന്നില്‍ മുഖ്യമന്ത...

Latest News

പാനൂർ സ്ഫോടനം സിബിഐയോ എൻഐഎയോ അന്വേഷിക്കണമെന്ന് എം.എം. ഹസൻ; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്...

Latest News

ഇലക്ട്രിക് ബസിലും ജനത്തിന് ഷോക്ക്; ടിക്കറ്റ് നിരക്ക് കൂട്ടി കെഎസ്ആർടിസി; മിനിമം നിരക്ക് 12...

Save your stories

Sign in