കേരളയില്‍ കെഎസ്‌യു കാര്‍ണിവല്‍; കേരള സര്‍വ്വകലാശാല കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കെഎസ്‌യുവിന് ഉജ്ജ്വല മുന്നേറ്റം
തിരുവനന്തപുര : കേരള സര്‍വ്വകലാശാലയ്ക്ക് കീഴില്‍ നടന്ന കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കെഎസ്‌യുവിന് ഉജ്ജ്വല മുന്നേറ്റം. തിരുവനന്തപുരത്ത് മാര്‍ ഈവാനിയോസ്, വര്‍ക്കല എസ്.എന്‍ ഉള്‍പ്പടെയുള്ള പ്രധാന ക്യാമ്പസുകള്‍ നിലനിര്‍ത്തിയപ്പോള്‍ കൊല്ലത്ത് ശ്രീവിദ്യാധിരാജ കോളേജ് 20 വര്‍ഷങ്ങള്‍ക്ക് ശേഷവും 13 വര്‍ഷങ്ങള്‍ക്ക് ശേഷം കൊല്ലം ഫാത്തിമ മാതാ കോളേജും എസ്എഫ്ഐ യില്‍ നിന്ന് തിരിച്ചുപിടിച്ച് കരുത്തുകാട്ടി. ആലപ്പുഴയില്‍ ആലപ്പുഴ എസ്.ഡി കോളേജില്‍ 30 വര്‍ഷങ്ങള്‍ക്ക് ശേഷം ചെയര്‍മാന്‍, യുയുസി സ്ഥാനങ്ങള്‍ എസ്എഫ്ഐയില്‍ നിന്ന് കെഎസ്‌യു തിരിച്ചുപിടിച്ചതും നേട്ടമായി.
തിരുവനന്തപുരത്ത് കല്ലമ്പലം കെറ്റിസി റ്റി പിടിച്ചെടുത്തപ്പോള്‍ മാര്‍ ഈവാനിയോസ്, വര്‍ക്കല എസ്എന്‍ കോളേജ്, മന്നാനിയ കോളേജ് , തുമ്പ സെന്‍റ് സേവ്യേഴ്‌സ്, എന്നിവിടങ്ങളില്‍ കെഎസ്‌യു യൂണിയന്‍ നിലനിര്‍ത്തി.
കൊല്ലം ജില്ലയില്‍ എസ്എഫ്ഐ കോട്ടകള്‍ കെഎസ്‌യു തച്ചുതകര്‍ത്തു. കരുനാഗപ്പള്ളി ശ്രീവിദ്യാധിരാജ കോളേജ് 20 വര്‍ഷങ്ങള്‍ക്ക് ശേഷവും 13 വര്‍ഷങ്ങള്‍ക്ക് ശേഷം കൊല്ലം ഫാത്തിമ മാതാ കോളേജിലും ,5 വര്‍ഷങ്ങള്‍ക്ക് ശേഷം കുണ്ടറ ഐച്ച്ആര്‍ഡി കോളേജും തിരിച്ചുപിടിച്ചു. ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജില്‍ മുഴുവന്‍ സീറ്റുകളിലും കെഎസ്‌യു വിജയിച്ചു. കൊട്ടാരക്കര എസ്ജി കോളേജ്, കൊല്ലം എസ്എന്‍ ലോ കോളേജ് എന്നിവിടങ്ങളിലും കെഎസ്‌യു യൂണിയന്‍ പിടിച്ചു.
ആലപ്പുഴയില്‍ അമ്പലപ്പുഴ ഗവ :കോളേജ് യൂണിയന്‍ കെഎസ്‌യു നിലനിര്‍ത്തി. ആലപ്പുഴ എസ്ഡി കോളേജില്‍ 30 വര്‍ഷങ്ങള്‍ക്ക് ശേഷം ചെയര്‍മാന്‍, യുയുസി സ്ഥാനങ്ങള്‍ എസ്എഫ്ഐ യില്‍ നിന്ന് കെഎസ്‌യു തിരിച്ചു പിടിച്ചു. കായംകുളം എംഎസ്എം കോളേജില്‍ കെഎസ്‌യു മുന്നണിയും യൂണിയന്‍ നേടി.
അതേസമയം കാലിക്കറ്റില്‍ തുടങ്ങിയ മുന്നേറ്റം എംജിയിലും, കേരളയിലും തുടരാന്‍ സാധിച്ചതായി കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു.RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.