Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

എം പാനൽ ജീവനക്കാരെ പിരിച്ചു വിട്ട വിധി തിങ്കളാഴ്ചക്കകം നടപ്പിലാക്കണം

എം പാനൽ ജീവനക്കാരെ പിരിച്ചു വിട്ട വിധി തിങ്കളാഴ്ചക്കകം നടപ്പിലാക്കണം
കെഎസ്ആർടിസിയിലെ എം പാനൽ ജീവനക്കാരെ പിരിച്ചു വിട്ട വിധി തിങ്കളാഴ്ചക്കകം നടപ്പിലാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. വിധിക്കെതിരെ വാർത്താ സമ്മേളനം നടത്തിയ കെ എസ് ആർ ടി സി എം ഡി ടോമിൻ തച്ചങ്കരിയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. കെ എസ് ആർ ടി സി യിൽ പത്ത് വർഷം പൂർത്തിയാക്കാത്ത എം പാനൽ ജീവനക്കാരെ പിരിച്ച് വിട്ട് നിയമനം പിഎസ് സി വഴിയാക്കാൻ കഴിഞ്ഞ ആറിനാണ് ഹൈക്കോടതി ഉത്തരവിട്ടത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെതായിരുന്നു ഉത്തരവ്. എന്നാൽ ഉത്തരവ് നടപ്പിലാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ ചൂണ്ടി കാട്ടി കെ എസ് ആർ ടി സി ഹൈക്കോടതിയിൽ സാവകാശ ഹർജി നൽകി. ഉത്തരവ് നടപ്പിലാക്കിയാൽ 40 17 പേരെ പിരിച്ചു വിടേണ്ടി വരുമെന്നും ഇത് കെ എസ് ആർ ടി സി യുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുമെന്നും ഹർജിയിൽ ബോധിപ്പിച്ചിരുന്നു. എന്നാൽ ഈ വാദം കോടതി അംഗീകരിച്ചില്ല. മാത്രവുമല്ല വിധിക്കെതിരെ വാർത്താ സമ്മേളനം നടത്തിയ കെ എസ് ആർ ടി സി എം ഡി ടോമിൻ തച്ചങ്കരിയെ കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു. വിധി നടപ്പിലാക്കി തിങ്കളാഴ്ചക്കകം വിശദീകരണം നൽകണം. അല്ലെങ്കിൽ എങ്ങനെ വിധി നടപ്പിലാക്കാമെന്ന് കോടതിക്കറിയാമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരാമർശം നടത്തി. വിധിക്കെതിരെ എം പാനൽ ജീവനക്കാർ നൽകിയ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിച്ചില്ല. തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കും.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Latest News

കേരളം മുഴുവന്‍ ലോക്ഡൗൺ; 31 വരെ സംസ്ഥാന അതിർത്തികളും അടച്ചു

Latest News

കേരള ഗവര്‍ണ്ണര്‍ പരസ്യമായി രാഷ്ട്രീയം പറയുമ്പോള്‍ പിണറായി സര്‍ക്കാര്‍ എന്തുകൊണ്ട് മൗനം പാല...

Kerala

ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ; പിണറായിയും സിപിഎമ്മും ബിജെപിക്ക് വോട്ട് മറിച്ചുവെന്ന് ആ...

Save your stories

Sign in