Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

വഴിയാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച കെഎസ്ആർടിസി ഡ്രൈവര്‍ പിടിയില്‍

വഴിയാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച  കെഎസ്ആർടിസി ഡ്രൈവര്‍ പിടിയില്‍
KSRTC മദ്യപിച്ച് വാഹനം ഓടിച്ച് വഴിയാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച കെഎസ്ആർടിസി ഡ്രൈവറെ പോലീസ് പിടികൂടി. പാലക്കാട് നിന്ന് കൽപ്പറ്റയിലേക്ക് പോയ കെഎസ്ആർടിസി ബസ് ഡ്രൈവറെയാണ് പോലീസ് പിടികൂടിയത്. പെരിന്തൽമണ്ണക്ക് സമീപത്തുനിന്നും വഴിയാത്രികനെ തട്ടിയിട്ട കെഎസ്ആർടിസി ബസ് ഡ്രൈവറെ നാട്ടുകാർ വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയും, വൈദ്യ പരിശോധനക്ക് വിധേയനാക്കുകയും ചെയ്തു. ഇതോടെ ഇയാൾ മദ്യപിച്ചിരുന്നതായി കണ്ടെത്തി. ചിറ്റൂർ കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ ഡ്രൈവർ പാലക്കാട് ചേരമംഗലീ സ്വദേശി എം.സന്തോഷ് കുമാർ ആണ് പിടിയിലായത്. ഇന്നലെ വൈകീട്ട് അങ്ങാടിപ്പുറം തളി ജങ്ഷനിലായിരുന്നു സംഭവം. പാലക്കാട് നിന്നും കൽപ്പറ്റയിലേക്ക് പോവുകയായിരുന്ന ബസാണ് ഒരാളെ ഇടിച്ച് തെറിപ്പിച്ചത്. ബസ് പോലീസ് കസ്റ്റഡിയിലെടുത്ത് പെരിന്തൽമണ്ണ ഡിപ്പോയിലേക്ക് മാറ്റി.

Related articles

See all
Kerala

സീറ്റ് വിഭജനത്തെചൊല്ലി തർക്കം; പൊന്നാനിയില്‍ സിപിഐ നേതാവിന് നേരെ സിപിഎം ആക്രമം

Kerala

ശിവശങ്കറിന്‍റെ അറസ്റ്റ് : മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മലപ്പുറം ജില...

Latest News

വ്യാജരേഖ ചമച്ച് പട്ടികജാതിക്കാരന് അർഹതപ്പെട്ട ആനുകൂല്യം മുടക്കി ; സി.പി.എം നേതാവ് അറസ്റ്റി...

Latest News

14 മണിക്കൂർ ചികിത്സ ലഭിക്കാതെ പൂർണ ഗർഭിണി ; ഇരട്ടക്കുട്ടികള്‍ മരിച്ചു : ആരോഗ്യ വകുപ്പിന്‍റ...

Save your stories

Sign in