Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഇനി വാട്സാപ്പിലൂടെ ടിക്കറ്റെടുക്കാം; കെ.എസ്.ആർ.ടി.സിയിൽ എ.ഐ വാട്‌സ്‌ആപ്പ് ടിക്കറ്റിങ് ഇന്ന് മുതൽ, ഗതാഗത മന്ത്രി സി.പി. ജോൺ പദ്ധതി ഉദ്ഘാടനം ചെയ്യും

ഇനി വാട്സാപ്പിലൂടെ ടിക്കറ്റെടുക്കാം; കെ.എസ്.ആർ.ടി.സിയിൽ എ.ഐ വാട്‌സ്‌ആപ്പ് ടിക്കറ്റിങ് ഇന്ന് മുതൽ, ഗതാഗത മന്ത്രി സി.പി. ജോൺ പദ്ധതി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: യാത്രക്കാർക്ക് കൂടുതൽ വേഗത്തിലും ലളിതമായും ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള എ.ഐ അധിഷ്‌ഠിത വാട്‌സ്‌ആപ്പ് ടിക്കറ്റിങ് സംവിധാനം കെ.എസ്.ആർ.ടി.സി അവതരിപ്പിക്കുന്നു. ഇന്ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ നടക്കുന്ന ചടങ്ങിൽ ഗതാഗത മന്ത്രി സി.പി. ജോൺ പദ്ധതി ഉദ്ഘാടനം ചെയ്യും. അതോടൊപ്പം 24 മണിക്കൂറും പ്രവർത്തിക്കുന്ന കസ്റ്റമർ കെയർ ടോൾ ഫ്രീ നമ്പർ '149', നവീകരിച്ച കൊറിയർ സേവനം എന്നിവയുടെ ഉദ്ഘാടനവും മികച്ച രീതിയിൽ പ്രവർത്തിച്ച ജീവനക്കാർക്കും യൂണിറ്റുകൾക്കുമുള്ള സംസ്ഥാനതല പുരസ്കാര വിതരണവും മന്ത്രി നിർവഹിക്കും. ആരോഗ്യ-ദേവസ്വം മന്ത്രി കെ. മുരളീധരൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഗതാഗത സെക്രട്ടറി ടി.വി. അനുപമ, കെ.എസ്.ആർ.ടി.സി സി.എം.ഡി പ്രമോജ് ശങ്കർ തുടങ്ങിയവർ പങ്കെടുക്കും.

ഓണം യാത്രാതിരക്ക്: പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ വരുന്ന ഓണത്തോടനുബന്ധിച്ച് ബെംഗളൂരു, മൈസൂരു, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കും തിരിച്ചുമായി പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ നടത്താൻ കെ.എസ്.ആർ.ടി.സി തീരുമാനിച്ചു. ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 2 വരെയുള്ള തീയതികളിലാണ് ഈ പ്രത്യേക ബസുകൾ സർവീസ് നടത്തുന്നത്. ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 1 വരെ കേരളത്തിൽ നിന്ന് അന്യസംസ്ഥാനങ്ങളിലേക്കും, ഓഗസ്റ്റ് 19 മുതൽ സെപ്റ്റംബർ 2 വരെ തിരിച്ചുമുള്ള സർവീസുകളായിരിക്കും ലഭ്യമാകുക. യാത്രക്കാരുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് കൂടുതൽ സർവീസുകൾ ഉൾപ്പെടുത്തുമെന്നും അധികൃതർ വ്യക്തമാക്കി.

വിവിധ നഗരങ്ങളിലേക്കുള്ള ബസ് സർവീസുകൾ ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്, കണ്ണൂർ, എറണാകുളം, തൃശൂർ, കോട്ടയം, മലപ്പുറം, തിരുവനന്തപുരം ഉൾപ്പെടെയുള്ള വിവിധ ജില്ലകളിലേക്ക് സൂപ്പർ ഡീലക്‌സ്‌, സ്പെഷ്യൽ ഫാസ്റ്റ് ബസുകൾ ലഭ്യമാണ്. മൈസൂരുവിൽ നിന്ന് കണ്ണൂർ, എറണാകുളം, തൃശൂർ എന്നിവിടങ്ങളിലേക്കും ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് സൂപ്പർ ഡീലക്‌സും എറണാകുളത്തേക്ക് മൾട്ടി ആക്‌സിൽ എ.സി സർവീസും ക്രമീകരിച്ചിട്ടുണ്ട്.

ഓൺലൈൻ ബുക്കിങ് ആരംഭിച്ചു പ്രത്യേക അന്തർസംസ്ഥാന സർവീസുകൾക്കായുള്ള ഓൺലൈൻ മുൻകൂർ റിസർവേഷനുകൾ ആരംഭിച്ചിട്ടുണ്ട്. കെ.എസ്.ആർ.ടി.സി ഔദ്യോഗിക വെബ്‌സൈറ്റ്, 'എന്റെ കെ.എസ്.ആർ.ടി.സി നിയോ ഒ.പി.ആർ.എസ്' മൊബൈൽ ആപ്പ്, മറ്റ് റിസർവേഷൻ കൗണ്ടറുകൾ എന്നിവ വഴി ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം. യാത്രാതിരക്ക് ഒഴിവാക്കാൻ ആവശ്യക്കാർ എത്രയും വേഗം ടിക്കറ്റുകൾ ബുക്ക് ചെയ്യണമെന്ന് അധികൃതർ നിർദേശിച്ചു.


Related articles

See all
Popular News

'പിണറായി സർക്കാർ പേ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കിയില്ല'; ജീവനക്കാരുടെ 58,000 കോടിയുടെ കുട...

Popular News

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ ആരംഭിക്കും; വികസന നേട്ടങ്ങളോടെ യു.ഡി.എഫ് സർക...

Popular News

സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക് പിന്നാലെ വൻ പൊട്ടിത്തെറി; മുൻ മന്ത്രിയുടെ സ്റ്റാഫം...

Popular News

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം; നിയമസഭാ പുസ്തകോത്സവം ഇനി...

Save your stories

Sign in