Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഉപഭോക്താക്കള്‍ക്ക് കെഎസ്ഇബിയുടെ അടുത്ത ഷോക്ക്; നിരക്ക് വർധനയ്ക്ക് പുറമെ വേനല്‍ നിരക്കും ഈടാക്കാന്‍ നീക്കം

ഉപഭോക്താക്കള്‍ക്ക് കെഎസ്ഇബിയുടെ അടുത്ത ഷോക്ക്; നിരക്ക് വർധനയ്ക്ക് പുറമെ വേനല്‍ നിരക്കും ഈടാക്കാന്‍ നീക്കം
  തിരുവനന്തപുരം: ഉപഭോക്താക്കളെ പിഴിയാന്‍ പുതിയ നീക്കവുമായി കെഎസ്ഇബി. വൈദ്യുതി നിരക്ക് വര്‍ധനയ്ക്കുപുറമെ വേനല്‍നിരക്കും ഈടാക്കാന്‍ നീക്കം. ജവൈദ്യുതി റഗുലേറ്ററി കമ്മിഷന് പുതുക്കി നല്‍കിയ താരിഫ് നിര്‍ദ്ദേശങ്ങളിലാണ് സമ്മര്‍ താരിഫ് എന്ന പേരില്‍ അധികതുക ഈടാക്കാന്‍ അനുമതി തേടിയത്. ജനുവരി മുതല്‍ മേയ് വരെ യൂണിറ്റിന് 10 പൈസയാണ് വേനല്‍നിരക്കായി ഈടാക്കുന്നത്. ഈ സാമ്പത്തിക വര്‍ഷം യൂണിറ്റിന് ശരാശരി 30 പൈസ കൂട്ടണമെന്ന ആവശ്യത്തിന് പുറമെയാണിത്. വൈദ്യുതി റഗുലേറ്ററി കമ്മീഷന് പുതുക്കി നല്‍കിയ അപേക്ഷയിലാണ് കെഎസ്ഇബിയുടെ ആവശ്യം. യൂണിറ്റിന് 30 പൈസവീതം കൂട്ടണമെന്ന ആവശ്യത്തിന് പുറമെയാണ് 10 പൈസ വേനല്‍ക്കാല നിരക്ക് എന്ന പേരിലും ഈടാക്കുന്നത്. നടപ്പുസാമ്പത്തിക വര്‍ഷം യൂണിറ്റിന് 30 പൈസയും 2025–26 സാമ്പത്തികവര്‍ഷം യൂണിറ്റിന് 20 പൈസയും 2026–27 സാമ്പത്തിക വര്‍ഷം രണ്ടുപൈസയും കൂട്ടണം. മൂന്നുസാമ്പത്തിക വര്‍ഷവും ജനുവരിമുതല്‍ മേയ് വരെ വേനല്‍നിരക്ക് 10 പൈസ വീതവും ഈടാത്തും. ഇതുവഴി ഈ സാമ്പത്തിക വര്‍ഷം 811.20 കോടി രൂപയും അടുത്ത സാമ്പത്തിക വര്‍ഷം 549.10 കോടി രൂപയും 2026–27 കാലയളവില്‍ 53.82 കോടി രൂപയും അധികവരുമാനം ലക്ഷ്യമിടുന്നു. പകലും രാത്രിയും വെവ്വേറെ നിരക്ക് ഈടാക്കാന്‍ അനുവദിക്കണമെന്ന നേരത്തെയുള്ള നിര്‍ദ്ദേശവും ആവര്‍ത്തിച്ചിട്ടുണ്ട്. രാത്രിയിലെ പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗത്തിന് നിരക്ക് വര്‍ധിപ്പിക്കുന്നതാണ് നടപടി. വൈകുന്നേരം ആറുമുതല്‍ പത്തുവരെ നിലവിലെ നിരക്കിനെക്കാള്‍ യൂണിറ്റിന് ഇരുപത്തഞ്ചുശതമാനം അധികം ഈടാക്കാന്‍ അനുവദിക്കണമെന്നാണ് ആവശ്യം. നിർദ്ദേശങ്ങള്‍ നടപ്പിലായാല്‍ ഉപഭോക്താക്കള്‍ക്ക് അധികഭാരമാകും താങ്ങേണ്ടിവരിക.

Related articles

See all
Popular News

'സംസ്ഥാനത്ത് കാലവർഷ മുന്നൊരുക്കങ്ങൾ ഊർജ്ജിതമാക്കും'; സുരക്ഷ ഉറപ്പാക്കാൻ വകുപ്പുകൾക്ക് മുഖ്...

Popular News

ശബരിമല സ്വര്‍ണ്ണക്കേസ്: കേന്ദ്ര ലാബിലെ പരിശോധനാ ഫലം ലഭിക്കാന്‍ പത്ത് ദിവസം കൂടി

Latest News

"കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പതനം നാളെ; കേരളത്തിൽ 1977 ആവർത്തിക്കും"; 111 സീറ്റുകളുമായി യു...

Latest News

"ഇത് ഏകപക്ഷീയം; സ്‌ട്രോങ്ങ് റൂം സുരക്ഷയിൽ വിട്ടുവീഴ്ചയില്ല, നിയമപോരാട്ടം തുടരും"; സ്‌ട്രോങ...

Save your stories

Sign in