Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കെ എസ് സേതുമാധവന്‍ പുരസ്‌ക്കാരം; ജോയി നായര്‍ക്ക്

കെ എസ് സേതുമാധവന്‍ പുരസ്‌ക്കാരം; ജോയി നായര്‍ക്ക്
മികച്ച രാഷ്ട്രീയാധിഷ്ഠിത പരിപാടിക്കുള്ള കെ എസ് സേതുമാധവന്‍ പുരസ്‌ക്കാരത്തിന് ജയ്ഹിന്ദ് ടിവിയിലെ ജോയി നായര്‍ അര്‍ഹനായി. ജയ്ഹിന്ദ് ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന പവര്‍പോയിന്‍റ് എന്ന രാഷ്ട്രീയാധിഷ്ഠിത പരിപാടിയുടെ അവതരണത്തിനാണ് അവാര്‍ഡ്.  സമകാലിക രാഷ്ട്രീയ വിശകലന പരിപാടിയാണ് ജയ്ഹിന്ദ് ടി വി സംപ്രേഷണം ചെയ്യുന്ന പവര്‍പോയിന്‍റ്. അനശ്വര സംവിധായകന്‍ കെ. എസ് സേതുമാധവന്‍ സ്മരണാര്‍ത്ഥമുള്ള സിനിമ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം നടന്‍ പ്രേംകുമാറിന് ലഭിച്ചു. മികച്ച ജനപ്രതിനിധിക്കുള്ള അവാര്‍ഡ് ടി സുനില്‍കുമാറിനും സമ്മാനിക്കും.  മാര്‍ച്ച് ആറിന് തിരുവനന്തപുരത്ത് നടക്കുന്ന മാധവം 2024 എന്ന പരിപാടിയില്‍ വെച്ച് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പുരസ്‌ക്കാരങ്ങള്‍ വിതരണം ചെയ്യുമെന്ന് ജൂറി ചെയര്‍മാന്‍ ഡോ. പി ജയദേവന്‍ നായരും ജനറല്‍ സെക്രട്ടറി എല്‍.ആര്‍ വിനയചന്ദ്രനും അറിയിച്ചു.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in