Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ജോസ് കുറ്റിയാനിയുടെ നിര്യാണത്തില്‍ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് അനുശോചനം രേഖപ്പെടുത്തി

ജോസ് കുറ്റിയാനിയുടെ നിര്യാണത്തില്‍ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് അനുശോചനം രേഖപ്പെടുത്തി

ഇടുക്കി ജില്ലയുടെ പ്രഥമ ഡി.സി.സി പ്രസിഡന്റും മുന്‍ എം.എല്‍.എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജോസ് കുറ്റിയാനിയുടെ നിര്യാണത്തില്‍ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് അനുശോചനം രേഖപ്പെടുത്തി.

ദീര്‍ഘകാലം എ.ഐ.സി.സി അംഗമായും കെ.പി.സി.സി നിര്‍വാഹകസമിതി അംഗമായും പ്രവര്‍ത്തിച്ച ജോസ് കുറ്റിയാനി ഇടുക്കിയിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവായിരുന്നു. സംഘടനാ രംഗത്തും പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും അദ്ദേഹം നല്‍കിയ സംഭാവനകള്‍ എന്നും സ്മരിക്കപ്പെടും.

വിദ്യാര്‍ത്ഥി കാലം മുതല്‍ ജോസ് കുറ്റിയാനിയുമായി അടുത്ത വ്യക്തിബന്ധം പുലര്‍ത്തിയിരുന്നുവെന്ന് സണ്ണി ജോസഫ് പറഞ്ഞു. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ വിവിധ ഘട്ടങ്ങളില്‍ അദ്ദേഹത്തിന്റെ സ്‌നേഹവും മാര്‍ഗനിര്‍ദേശവും പിന്തുണയും ലഭിച്ചിട്ടുണ്ട്.കെപിസിസി പ്രസിഡന്റ് ചുമതല ഏറ്റെടുത്തശേഷം അദ്ദേഹത്തെ സന്ദര്‍ശിച്ച് അനുഗ്രഹം തേടിയിരുന്നു. സൗഹൃദവും ലാളിത്യവും നിറഞ്ഞ അദ്ദേഹത്തിന്റെ വ്യക്തിത്വം എന്നും മനസ്സില്‍ നിലനില്‍ക്കും.

ജോസ് കുറ്റിയാനിയുടെ വിയോഗം കോണ്‍ഗ്രസ് പ്രസ്ഥാനത്തിനും ഇടുക്കിയിലെ പൊതുസമൂഹത്തിനും വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും സണ്ണി ജോസഫ് അറിയിച്ചു.

Related articles

See all
Popular News

ആരോഗ്യമേഖലയില്‍ പ്രശ്‌നങ്ങളില്ല; പ്രതിപക്ഷം പഴയ അടിയന്തര പ്രമേയം പൊടിതട്ടിയെടുത്തു: കെ. മു...

Popular News

നിര്‍മ്മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കും: ക്വാറികളുടെ പ്രവര്‍ത്തനം സുഗമമാക്കും: മുഖ്യമന്...

Popular News

രാജ്യത്ത് വിലക്കയറ്റം രൂക്ഷം; സെപ്റ്റംബറിലെ നാണയപ്പെരുപ്പം 5.54 ശതമാനമായി ഉയര്‍ന്നു

Popular News

സമരം തെരുവിലോ കോടതിയോ? തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ 'ഇന്ത്യ' സഖ്യം; കേരളത്തില്‍ നിന്ന...

Save your stories

Sign in