Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി തേടിയും യു.പി പൊലീസിന്‍റെ അതിക്രമത്തിനുമെതിരെ കെ.പി.സി.സിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സത്യഗ്രഹം | Video

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി തേടിയും യു.പി പൊലീസിന്‍റെ അതിക്രമത്തിനുമെതിരെ കെ.പി.സി.സിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സത്യഗ്രഹം | Video
ഉത്തര്‍പ്രദേശിലെ ഹാത്രസില്‍ ക്രൂരമായ പീഡനത്തിന്‌ ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന്‌ നീതി ഉറപ്പാക്കാൻ വേണ്ടിയും രാഹുല്‍ ഗാന്ധി എം.പിക്കും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിക്കും എതിരായ യു.പി പൊലീസിന്‍റെ അതിക്രമത്തില്‍ പ്രതിഷേധിച്ചും കെ.പി.സി.സിയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. തിരുവനന്തപുരം ഡി.സി.സി ആസ്ഥാനത്ത് നടന്ന പ്രതിഷേധം പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ്‌ പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ചാണ്ടി, കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, യു.ഡി.എഫ്‌ കണ്‍വീനര്‍ എം.എം ഹസന്‍ തുടങ്ങിയവരും പ്രതിഷേധത്തിന്‍റെ ഭാഗമായി. കെ.പി.സി.സി ആഹ്വാന പ്രകാരം സംസ്ഥാന വ്യാപകമായാണ് പ്രതിഷേധം ഉയർന്നത്. രാജ്യം ഭരിക്കുന്നത് ഏകാധിപതിയാണെന്നും മോദിയുടെ ഭരണത്തിന് കീഴിൽ ആർക്കും എന്തും ആകാമെന്ന നിലയായെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. തിരുവനന്തപുരം ഡി.സി.സിയില്‍ സംഘടിപ്പിച്ച പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹാത്രസിൽ നടന്നത് ഇന്ത്യയെ നടുക്കിയ സംഭവമാണെന്നും കേസിലെ കുറ്റവാളികളെ തൂക്കിലേറ്റണമെന്നും കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി പറഞ്ഞു. യു.പി സർക്കാരിന്‍റെ ഭരണകൂട ഭീകരതയാണ് ഹത്രസിൽ കണ്ടതെന്നും യോഗി ആദിത്യനാഥിന്‍റേത് ഫാസിസ്റ്റ് ഭരണമാണെന്നും കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ കുറ്റപ്പെടുത്തി. ഒറ്റപ്പെട്ട ആക്രമണമല്ല ഹാത്രസിലേതെന്നും ജാതിവിവേചനത്തിന്‍റെ അഴിഞ്ഞാട്ടം നടക്കുന്ന സംസ്ഥാനമാണ് യു.പിയെന്നും യു.ഡി.എഫ് കൺവീനർ എം.എം ഹസൻ അഭിപ്രായപ്പെട്ടു. ഡി. സി.സി പ്രസിഡന്‍റ് നെയ്യാറ്റിൻകര സനൽ, വി.എസ് ശിവകുമാർ എം.എൽ.എ, മുൻ ഡി.സി.സി അധ്യക്ഷൻ കെ മോഹൻകുമാർ തുടങ്ങിയവരും പ്രതിഷേധത്തിൽ പങ്കെടുത്തു. https://www.facebook.com/JaihindNewsChannel/videos/387821362252424

Related articles

See all
Popular News

സ്ത്രീജനങ്ങള്‍ക്ക് കൈത്താങ്ങായി യു.ഡി.എഫ് സര്‍ക്കാര്‍; 'പ്രിയദര്‍ശിനി' 100-ാം ദിനത്തില്‍;...

Popular News

"തൊഴിലാളി അവകാശങ്ങൾ സംരക്ഷിക്കും"; ലേബർ കോഡ് ആരുടെയും താൽപര്യങ്ങൾക്ക് വിരുദ്ധമാകില്ലെന്ന്...

Popular News

പ്രതിദിനം 14 ലക്ഷം വനിതകൾ; യുഡിഎഫ് സർക്കാരിന്റെ പ്രിയദർശിനി പദ്ധതി വൻ വിജയം; 100 ദിനം പിന്...

Popular News

ദുരന്തങ്ങൾ തടയാൻ പുതിയ കർമ്മപദ്ധതി; വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷ ഉറപ്പാക്കുമെന്ന് മുഖ്...

Save your stories

Sign in