Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കെപിസിസി എക്സിക്യൂട്ടീവ് യോഗം ഇന്ന് തിരുവനന്തപുരത്ത്

കെപിസിസി എക്സിക്യൂട്ടീവ് യോഗം ഇന്ന് തിരുവനന്തപുരത്ത്
  തിരുവനന്തപുരം: സർക്കാരിനെതിരെയുള്ള തുടർ സമരപരിപാടികൾക്ക് രൂപം നൽകാനും പാർലമെന്‍റ് തിരഞ്ഞെടുപ്പിന്‍റെ മുന്നൊരുക്കങ്ങൾ ആസൂത്രണം ചെയ്യാനുമായി കെപിസിസി എക്‌സിക്യൂട്ടീവ് യോഗം ഇന്ന് ചേരും. കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ പുതുതായി കേരളത്തിന്‍റെ ചുമതലയേറ്റെടുത്ത എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി പങ്കെടുക്കും. ഇതിനായി ദീപാദാസ് മുൻഷി തിരുവനന്തപുരത്തെത്തി. രാവിലെ പത്ത് മണിക്ക് കെപിസിസി ആസ്ഥാനത്താണ് യോഗം ചേരുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളായ ഡോ. ശശി തരൂര്‍, രമേശ് ചെന്നിത്തല, കൊടിക്കുന്നില്‍ സുരേഷ് എംപി. എം.എം. ഹസന്‍, സംസ്ഥാനത്തു നിന്നുള്ള എഐസിസി ഭാരവാഹികള്‍, രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, കെപിസിസി ഭാരവാഹികള്‍, ഡിസിസി പ്രസിഡന്‍റുമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, കെപിസിസി എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, പോഷക സംഘടനകളുടെ അധ്യക്ഷന്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ആനുകാലിക രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ചും യോഗം ചർച്ച നടത്തും.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in