Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

വര്‍ഗീയതയെ തുരത്തുക, വിശ്വാസം സംരക്ഷിക്കുക; KPCC പ്രചാരണജാഥ നവംബര്‍ 9 മുതല്‍

വര്‍ഗീയതയെ തുരത്തുക, വിശ്വാസം സംരക്ഷിക്കുക; KPCC പ്രചാരണജാഥ നവംബര്‍ 9 മുതല്‍
വര്‍ഗീയതയെ തുരത്തുക, വിശ്വാസം സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തി കെ.പി.സി.സിയുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രചാരണജാഥ നവംബര്‍ 9 മുതല്‍ ആരംഭിക്കും. നവംബര്‍ 15ന് ജാഥകള്‍ പത്തനംതിട്ടയില്‍ സംഗമിച്ച് മഹാസമ്മേളനത്തോടെ സമാപിക്കും. സമാപന സമ്മേളനം കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ ആന്‍റണി ഉദ്ഘാടനം ചെയ്യും. മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നേതൃത്വം നല്‍കുന്ന പദയാത്ര തൊടുപുഴയില്‍ നിന്നും രാവിലെ 10ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. ആലപ്പുഴയില്‍ നിന്നും കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് എം.പി നയിക്കുന്ന കാല്‍നട ജാഥ നവംബര്‍ 10ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരത്ത് നിന്നും കെ.പി.സി.സി പ്രചാരണവിഭാഗം ചെയര്‍മാന്‍ കെ മുരളീധരന്‍ എം.എല്‍.എ നയിക്കുന്ന പ്രചാരണജാഥ നവംബര്‍ 11ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റ് കെ സുധാകരന്‍ നയിക്കുന്ന വാഹനപ്രചരണ ജാഥ മഞ്ചേശ്വരത്ത് നിന്നും നവംബര്‍ 10ന് മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസന്‍ ഉദ്ഘാടനം ചെയ്യും.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in