Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഒരുങ്ങി കൊല്ലം; ഭക്ഷണമൊരുക്കുന്നത് പഴയിടം മോഹനൻ നമ്പൂതിരി

സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഒരുങ്ങി കൊല്ലം; ഭക്ഷണമൊരുക്കുന്നത് പഴയിടം മോഹനൻ നമ്പൂതിരി
കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിനായി കൊല്ലം ഒരുങ്ങിയിരിക്കുകയാണ്. ജനുവരി നാല് മുതല്‍ എട്ട് വരെയാണ് സ്കൂള്‍ കലോത്സവം നടക്കുക. ജനുവരി നാലിന് രാവിലെ കൊല്ലം ആശ്രാമം മൈതാനത്ത് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ് ഐ.എ.എസ് പതാക ഉയര്‍ത്തും. മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവത്തിന്‍റെ ഉദ്ഘാടനം നിർവഹിക്കും. നടിയും നർത്തകിയുമായ ആശാ ശരത്തും സ്‌കൂളുകൾ കുട്ടികളും അണിനിരക്കുന്ന കലോത്സവ സ്വാഗത ഗാനത്തിന്റെ നൃത്താവിഷ്കാരം അരങ്ങേറും. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി നടൻ മമ്മൂട്ടിയും പങ്കെടുക്കും. വിജയികള്‍ക്കുള്ള സമ്മാനദാനം വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിക്കും. നാലാം തവണയാണ് കൊല്ലത്ത് കലോത്സവം നടക്കുന്നത്. കലോത്സവ ചാമ്പ്യന്മാർക്കുള്ള സ്വർണക്കപ്പ് കോഴിക്കോട് നിന്ന് ജനുവരി രണ്ടിന് പുറപ്പെടും. അതേസമയം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഭക്ഷണമൊരുക്കാനുള്ള ചുമതല ഇത്തവണയും പഴയിടം മോഹനൻ നമ്പൂതിരിക്ക് തന്നെയാണ്.

Related articles

See all
Latest News

പുറ്റിങ്ങൽ മുതൽ മുണ്ടത്തിക്കോട് വരെ: അവസാനിക്കാത്ത വെടിക്കെട്ട് വിലാപങ്ങൾ; കേരളം പാഠം പഠിക...

Latest News

അലുവ അതുലിന്റെ കൊലപാതകം: അക്രമികൾ പിടിയിൽ; പിടിയിലായത് പ്രധാന പ്രതികൾ ഉൾപ്പെടെ നാലുപേർ

Latest News

ശബരിമല സ്വര്‍ണക്കൊള്ള കേസ്: പത്മകുമാറും പുറത്തേക്ക്; രണ്ടാമത്തെ കേസിലും സ്വാഭാവിക ജാമ്യം ല...

Latest News

സി.പി.എമ്മിന്റെ 'തിരക്കഥ' പൊളിച്ചടുക്കി പി.സി. വിഷ്ണുനാഥ്; കുണ്ടറയിലെ വ്യാജപ്രചരണങ്ങള്‍ തെ...

Save your stories

Sign in